21-06-2018

​മ്യാൻമാറിൽ റോഹിൻഗ്യകൾക്കെതിരായ വംശീയവിദ്വേഷം പടർത്തിയത് ഫേസ്‌ബുക്കെന്ന് യുഎൻ

International | മ്യാന്മാർ


മ്യാൻമാറിൽ റോഹിൻഗ്യൻ മുസ്ലീമുകൾക്കെതിരായ വംശീയ വിദ്വേഷം പടർത്തിയതിൽ സോഷ്യൽ മീഡിയയ്ക്ക് മുഖ്യ പങ്കെന്ന് യുഎൻ മനുഷ്യാവകാശ വിദഗ്ധർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തൽ.  മ്യാൻമറിലെ റോഹിങ്ക്യ മുസ്ലിംകൾക്കെതിരായ വംശഹത്യയെക്കുറിച്ച് യു.എൻ മനുഷ്യാവകാശ വിദഗ്ധർ അന്വേഷണം നടത്തിയിരുന്നു. മ്യാൻമറിൽ ഫേസ്‌ബുക്ക് നിർണ്ണായക സ്വാധീനം ചെലുത്തിയതായും  യു.എൻ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫാക്റ്റ് ഫൈൻഡിംഗ് മിഷൻ ചെയർപേഴ്സണായ മാഴ്സുകി ഡാരസ്സമാൻ പറഞ്ഞു.

ഭീകരതയും വൈരുദ്ധ്യങ്ങളും ജനങ്ങൾക്കിടയിൽ കുത്തിവെക്കുന്നതിൽ ഈ വിദ്വേഷ പ്രചാരണം വലിയ സ്വാധീനം ഉണ്ടാക്കിയതായും ഡാരസ്സമാൻ പറഞ്ഞു. റോഹിങ്ക്യകൾക്കെതിരായി വിവരങ്ങൾ കൈമാറാൻ ഫേസ്ബുക്ക് ഉപയോഗിച്ചതായി UN മ്യാൻമർ അന്വേഷകൻ യാങ്ഹേ ലീ പറഞ്ഞു. "മ്യാന്മറിലെ ഫേസ്ബുക്ക് വഴിയാണ് എല്ലാം സംഭവിക്കുന്നത്," ജിനീവയിലെ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിൽ അവർ പറഞ്ഞതായി എബിസി ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

 "ജനങ്ങൾ സന്ദേശങ്ങൾ പറയാൻ ഫേസ്‍ബുക്ക് ഉപയോഗിച്ചിരുന്നു. പക്ഷേ, തീവ്രവാദ ദേശീയവാദികളായ ബുദ്ധിസ്റ്റുകൾ തങ്ങളുടെ സ്വന്തം അൽകൗണ്ടുകൾ റോഹിങ്ക്യക്കാരോ അല്ലെങ്കിൽ മറ്റ് വംശീയ ന്യൂനപക്ഷങ്ങൾക്കും എതിരായ അക്രമങ്ങളും രോഷവും പ്രചരിപ്പിക്കാൻ വളരെയധികം ഉപയോഗിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ഇപ്പോൾ ഒരു മൃഗം ആയിക്കഴിഞ്ഞു, അത് യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിച്ചത്‌ അതല്ല ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. " യാങ്ഹേ ലീ പറഞ്ഞു.

വിദ്വേഷ ഭാഷണം ഒഴിവാക്കാനും ജനങ്ങൾ അത് പ്രചരിപ്പിക്കുന്നത്തിനും നിരോധനം ഏർപ്പെടുത്തിയെന്നാണ് നേരത്തെ ഫേസ്ബുക്ക് പറഞ്ഞിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 27 ന്, ഫെയ്സ്ബുക്ക് മുസ്ലീം സംഘടനകളെക്കുറിച്ചുള്ള വാർത്തകൾ പങ്കുവെക്കുന്നത്തിൽ ആരോപണവിധേയനായ 'ബുദ്ധ ലാദൻ' എന്ന് അറിയപ്പെടുന്ന മ്യാന്മറിൽ നിന്നുള്ള ബുദ്ധ സന്യാസിയായ ആഷിൻ വീരത്തിന്റെ പേജ് ഫേസ്‌ബുക്ക് അപ്രാപ്തമാക്കിയിരുന്നു . എന്നിരുന്നാലും, സോഷ്യൽ മീഡിയ ഭീമൻ യുഎന്നിന്റെ ഈ പുതിയ വിമർശനത്തോട് പ്രതികരിച്ചില്ല.

2017 ആഗസ്ത് മുതൽ, ബുദ്ധ സന്യാസികളുടെയും സൈന്യത്തിന്റെയും ആക്രമണത്തെ തുടർന്ന് ലക്ഷക്കണക്കിന് റോഹിങ്ക്യ മുസ്ലീങ്ങൾ മ്യാൻമറിലെ റഖീനിൽ നിന്നും അയൽ സംസ്ഥാനമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. ഐക്യരാഷ്ട്രസഭ അതിനെ " വംശീയ ശുദ്ധീകരണം " എന്നാണു വിശേഷിപ്പിച്ചിരുന്നത്.


Loading...