15-08-2018

​കോടതിയെ അപമാനിച്ചു മുഹമ്മദ് മുർസിക്ക് മൂന്നു വർഷം കൂടി തടവ്

International | കെയ്റോ


മുൻ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുർസിക്ക് കോടതിയെ അപമാനിച്ചതിന് മൂന്നു വർഷം തടവുകൂടി വിധിച്ചു. ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു ജയിലിൽ കിടക്കുകയാണ് മുർസി.മുർസിക്കൊപ്പം 19 അനുയായികൾക്കും കോടതി ശിക്ഷ നൽകിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. 

കെയ്റോ ക്രിമിനൽ കോടതി പ്രതികൾ, ജുഡീഷ്യറിയെയും അതിന്റെ ന്യായാധിപന്മാരെയും മാധ്യമങ്ങളിൽ അപമാനിക്കുകയും ശപിക്കയും ചെയ്തതിനാണ് ശിക്ഷ നൽകിയിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുർസിയുടെ പ്രസ്താവനകൾ പൂർണ്ണമായും കോടതിയോട് വെറുപ്പുണ്ടാക്കുന്നതും അപമാനിക്കുന്നതുമാണ് കോടതി വിധി ന്യായത്തിൽ പറഞ്ഞു. 

2013 ൽ അധികാരത്തിൽ ഇരിക്കുമ്പോഴാണ് മൊർസി ന്യായാധിപൻ അലി അൽ നംർ വിമർശിച്ച് പ്രസ്താവന നടത്തിയത്. മൊർസി തന്റെ പ്രസ്താവന ഇതുവരെയും പിൻവലിക്കാൻ തയ്യാറായിട്ടില്ലെന്നു ഒരു ജഡ്ജി നിരീക്ഷിച്ചു. 2013 ൽ മുർസിയെ സൈന്യം പരാജയപ്പെടുത്തി അധികാരം പിടിച്ചെടുക്കുകയാണ് ഉണ്ടായത്, രാജ്യത്ത് ആദ്യമായി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മൊർസി അധികാരത്തിലേറി ഒരു വര്ഷം പിന്നിടുമ്പോഴായിരുന്നു പട്ടാള അട്ടിമറി നടന്നത്. പുതിയ ഗവൺമെന്റ് പിന്നീട് മുർസിയുടെ പിന്തുണക്കാരും മുസ്ലീം ബ്രദർഹുഡ്, ഇസ്ലാമിക മുന്നേറ്റവും തുടങ്ങിയ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുകയുമാണ് ഉണ്ടായത്.


Loading...