15-08-2018

ശ്രീലങ്കയിൽ വർഗീയ കലാപം രൂക്ഷമാവുന്നു; അടിയന്തിരാവസ്ഥ

International | കൊളംബോ:


 വർഗീയ സംഘർഷം രൂക്ഷമായ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 10 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. കാൻഡിയിൽ ഉടലെടുത്ത മുസ്‌ലീം- ബുദ്ധ സംഘർഷങ്ങളേത്തുടർന്നാണ് നടപടിയെന്നും അക്രമം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ വക്താവ് ദയശ്രീ ജയശേഖര പറഞ്ഞു.

കഴിഞ്ഞ വർഷമാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ആരംഭിച്ചത്. ബുദ്ധ വിശ്വാസികളെ ഇസ്‌ലാം മതത്തിലേക്ക് മതംമാറ്റാനും പുരാതന ബുദ്ധകേന്ദ്രങ്ങൾ നശിപ്പിക്കാനും ശ്രമം നടക്കുന്നുണ്ടെന്നാണ് ബുദ്ധമത വിശ്വാസികളുടെ ആരോപണം. ഇതേത്തുടർന്നുണ്ടായ തർക്കങ്ങളാണ് ഒറ്റപ്പെട്ട സംഘർഷങ്ങളിലേക്കും പിന്നീട് കലാപത്തിലേക്കും വഴിവച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള വിവരങ്ങൾ കൈമാറുന്നവർക്കതിരെയും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കാൻഡിയിലേക്ക് കൂടുതൽ സുരക്ഷാ സേനയേയും പോലീസിനെയും അയയ്ക്കുമെന്നാണ് വിവരം.


Loading...