22-04-2018

​ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം പ്രതികരണശേഷി ഇല്ലാത്ത ആറു രോഗാണുക്കളെ കണ്ടെത്തി

Health | കൊച്ചി


ആന്റിബയോട്ടിക്സുകളുടെ അമിത ഉപയോഗത്തെത്തുടര്‍ന്ന് കേരളത്തില്‍ മരുന്നുകളോട് പ്രതികരണ ശേഷി ഇല്ലാത്ത ആറു രോഗാണുക്കളെ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗമാണ് രോഗാണുക്കളെ കണ്ടെത്തിയത്. വിവിധ ആസ്പത്രികളില്‍ നിന്നും രോഗികളില്‍ നിന്നു ശേഖരിച്ച രക്ത സാമ്പിളുകള്‍ ഡല്‍ഹിയിലെ എന്‍.സി.ഡി.സിയില്‍ (നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) പരിശോധന നടത്തിയും വിവിധ ലാബുകളില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് രോഗാണുക്കളെ സ്ഥിരീകരിച്ചത്.

അമിതമായ ഉപയോഗം കാരണം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതായുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.

ശരീരത്തിലും രക്തത്തിലും മൂത്രത്തിലും ശ്വാസകോശത്തിലും ഉണ്ടാകുന്ന അണുബാധ ബാധിച്ചവരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികരണശേഷി ഇല്ലാത്ത രോഗാണുക്കളെ കണ്ടെത്തിയത്. 


Loading...