26-02-2018

​ആറുമാസമായി കേരളം കഴിക്കുന്നത് ഗുണനിലവാരം കുറഞ്ഞ പാരസെറ്റമോൾ ഗുളികകൾ

Health | കൊച്ചി


പനി ചുമ ജലദോഷം എന്തിനും ഏതിനും ജനങ്ങൾക്ക് ആശുപത്രികളിൽ നിന്നും കുറിച്ചുകൊടുക്കുന്ന മരുന്നാണ് പാരസെറ്റമോൾ.എന്നാൽ ഈ കഴിഞ്ഞ ആറുമാസകാലമായി കേരളത്തിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത് ഗുണനിലവാരം കുറഞ്ഞ പാരസെറ്റമോൾ ഗുളികകളാണെന്ന് ഡ്രഗ്സ് കൺട്രോൾ അതോറിറ്റിയുടെ കണ്ടെത്തൽ.

വൈദ്യശാസ്ത്ര  രംഗത്തുതന്നെ പാരസെറ്റമോൾ ഗുളികയുടെ ദൂക്ഷ്യവശങ്ങളെ കുറിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.കേരളമാകെ പനിപടർന്നു പിടിച്ച കഴിഞ്ഞ ആറുമാസക്കാലം  വിതരണം ചെയ്ത ഗുളികകളാണ് അതോറിറ്റി പരിശോധിച്ചത്.

നിലവിൽ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന ഗുളികകളുടെ വിതരണം നിർത്തി വെക്കാനും  തിരിച്ചു വിളിക്കാനും ഡ്രഗ്സ് കൺട്രോൾ അതോറിറ്റി സർക്കാരിനു നിർദ്ദേശം നൽകിയിട്ടുണ്ട്.


Loading...