15-08-2018

​ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോ ജേർണലിസ്റ്റ് ഹോമൈ വ്യാരവല്ലയെ 104ാം ജന്മ ദിനത്തിൽ ആദരിച്ച് ഗൂഗിൾ

Tech | കൊച്ചി


രാജ്യത്തെ ആദ്യത്തെ വനിതാ പത്ര ഛായാഗ്രാഹകയായ ഹോമൈ വ്യാരവല്ലയെ അവരുടെ 104ാം ജന്മ ദിനമായ ഇന്ന് ഗൂഗിള്‍ ഡൂഡിലിലൂടെ ആദരിച്ചു.ഒരു പുരുഷ കൊട്ടാരത്തില്‍ തനിച്ച് കയറിച്ചെന്ന സ്ത്രീ എന്ന നിലക്ക് അവര്‍ ഒട്ടും അസ്വസ്ഥയായിരുന്നില്ല. ശരിയായ കാര്യങ്ങള്‍ ശരിയായ രീതിയില്‍ ചെയ്യുന്നതില്‍ വിശ്വസിക്കുന്ന ഒരു തലമുറയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ഹോയ് വ്യാരാവല്ല. ചില മനുഷ്യര്‍ ചരിത്രത്തില്‍ തങ്ങളുടെ പങ്ക് അഭിനന്ദനാര്‍ഹമായ ഒന്നായി പരിഗണിക്കുന്നില്ല.

ഫോട്ടോഗ്രാഫാറായ ഭര്‍ത്താവ് മനേക്ഷയില്‍ നിന്നും ഫോട്ടോഗ്രാഫി പഠനം ആരംഭിച്ചു. ആദ്യ ദിവസങ്ങളില്‍ അവരുടെ ചിത്രങ്ങള്‍ അവരുടെ ഭര്‍ത്താവിന്റെ പേരിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇന്ത്യയുടെ ആദ്യ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റായി അവരെ കുറിച്ച് പരാമര്‍ശിക്കുന്നതില്‍ ഹോമയ് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. ‘ഈ ചെറിയ കാര്യങ്ങള്‍ എന്നെ ആകുലപ്പെടുത്തുന്നില്ല,എന്റെ സമയത്ത്, ഒരു സ്ത്രീക്ക് അവള്‍ ആഗ്രഹിച്ച എന്തും ചെയ്യാന്‍ സാധിച്ചു.എന്നവര്‍ പറഞ്ഞിട്ടുണ്ട്

 
പൂര്‍ണ്ണമായ പ്രതിജ്ഞാബദ്ധതയായിരുന്നു അവരുടെ സവിശേഷത,ആഗ്രഹിച്ചിട്ട് എടുക്കാന്‍ പറ്റാത്ത വല്ല ചിത്രവുമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നതായിരുന്നു അവരുടെ ഉത്തരം,’എപ്പോഴും എന്റെ മുന്നില്‍ സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ പിന്തുടര്‍ന്നു.ഒന്നുകില്‍ ഞാന്‍ ചിത്രത്തിന്റെ അടുത്തെത്തും,അല്ലെങ്കില്‍ ചിത്രം എന്റെ അടുത്തെത്തി. എന്നവര്‍
പറഞ്ഞിട്ടുണ്ട്

രണ്ടാം ലോകമഹായുദ്ധം,ഇന്ത്യന്‍ സ്വാതന്ത്ര്യസമരം, ബംഗാള്‍ വിഭജനം റെഡ്‌ഫോര്‍ട്ടില്‍ ആദ്യമായി ദേശീയ പതാക ഉയര്‍ത്തുന്നത് ഇവയെല്ലാം അവരുടെ ക്യാമറയിലൂടെ ചരിത്രത്തിന്റെ താളുകളിലെ മായാത്ത ചിത്രങ്ങളായി. പാകിസ്താനിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് വ്യാകുലനായി കാണപ്പെട്ട ജിന്നയുടെ പടം, ഗാന്ധിജിയുടെ വിയോഗവേളയിലെ ദൃശ്യങ്ങള്‍ എന്നിവയും പ്രസിദ്ധങ്ങളായിരുന്നു.2011 ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മ വിഭൂഷണ്‍ അവാര്‍ഡ് നേടുകയുണ്ടായി. ഗുജറാത്തിലെ വഡോദരയില്‍ 2012ല്‍ അവര്‍ 98ാം വയസില്‍ അന്തരിച്ചു.


Loading...