15-08-2018

​പട്ടിണി കിടന്നു മരിച്ചാലേ കണ്ണ് തുറക്കൂ എന്നാണോ? അരിമല ആദിവാസി ഊരില്‍ റേഷന്‍ ഇല്ല, വൈദ്യുതിയില്ല

Investigation | വയനാട്


തൊണ്ടര്‍നാട് കുഞ്ഞോം അരിമലക്കോളനിയില്‍ പട്ടിണിയോട് മല്ലിട്ട് ആദിവാസി കുടുംബങ്ങള്‍ ദുരിതം പേറുന്നു.വനത്തോട് ചേര്‍ന്ന താമസിക്കുന്ന പണിയവിഭാഗത്തില്‍പെട്ട അഞ്ച് കുടുംബങ്ങളാണ് ജോലിയെടുക്കാനാവാതെയും ആവശ്യത്തിന് റേഷന്‍ ലഭിക്കാതെയും പൊറുതി മുട്ടുന്നത്.വൈദ്യുതി ബില്ലടക്കാനാവാത്തതിന്റെ പേരില്‍ ഒരു കുടുംബത്തിന്റെ വൈദ്യുതിയും കഴിഞ്ഞ ദിവസം വിച്ഛേദിച്ചു.
തൊണ്ടര്‍നാട് ചുരുളി കോളിനിയിലേക്ക് പോവുന്ന വനത്തിലൂടെയുള്ള റോഡിന്റെ ഓരം ചെര്‍ന്നാണ് അരിമലപണിയ കോളനിയുള്ളത്.പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്തി നല്‍കിയ സ്ഥലത്താണ് കണക്കിയും ഇവരുടെ മക്കളുടെ അഞ്ച് കുടുംബങ്ങളും നാല് വീടുകളിലായി കഴിയുന്നത്.ജോലിക്ക് പോവാന്‍ കഴിയുന്ന പുരുഷന്മാരാരും തന്നെ ഈകുടുംബങ്ങളിലില്ല.ഇരുപതോളം പേരടങ്ങുന്ന ഈ കുടുംബങ്ങള്‍ക്കെല്ലമായി ഒരു റേഷന്‍ കാര്‍ഡും ആഴ്ചയില്‍ ആറ് കിലോ അരിയുമാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.ഇതുപയോഗിച്ചാണ് മുഴു പട്ടിണിയില്ലാതെ കുടംബങ്ങള്‍ കഴിയുന്നത്.കോളനിയിലെ പുരുഷന്മാരില്‍ ഒരാള്‍ക്ക് തളര്‍വാതവും മറ്റൊരാള്‍ക്ക് മാനസികരോഗവുമാണ്.ഇവര്‍ക്കുള്ള ചികിത്സയും കൃത്യമായി നടത്താറില്ല.ഇതിനിടെ വൈദ്യുതി ബില്ലടച്ചില്ലെന്ന പേരില്‍ കോളനിയില്‍ താമസയോഗ്യമായി വീട്ടിലെ വൈദ്യുതി കണക്ഷനും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി ബോര്‍ഡ് വിച്ഛേദിച്ചു.പ്രായം കൂടിയ കണക്കിയും മാനസിക രോഗിയായ മകന്‍ സുകുമാരനും താമസിക്കുന്ന വീട്ടിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്.വന്യജീവികളുടെ ശല്യമുള്‍പ്പെടെയുള്ള പ്രദേശത്ത് ഇരുട്ടിലും അര്‍ദ്ധപട്ടിണിയിലുമാണ് കുടുംബങ്ങള്‍ കഴിയുന്നത്.കുഞ്ഞോം ട്രൈബല്‍ ഓഫീസിന് സമീപത്തായുള്ള അരിമല കോളനിയിലെ ദുരിതം പരിഹാരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ജില്ല മറ്റൊരു പട്ടിണി മരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്


Loading...