കേരള പോലീസ് ആർ.എസ്.എസിന് ഒത്താശ ചെയ്യുന്നു എന്നതിന് മറ്റൊരു തെളിവ് കൂടി പുറത്ത്. തൃശൂരിലെ ഗുരുവായൂർ പാര്‍ത്ഥ സാരഥി ക്ഷേത്രം ഏറ്റെടുക്കാന്‍ എത്തിയ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ ബിജുവിനെയും മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരെയും മണിക്കൂറുകളോളം ക്ഷേത്രത്തിനകത്ത് തടഞ്ഞ് വെക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത് സംബന്ധിച്ചുള്ള പരാതി പോലീസ് മുക്കി.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. എന്നാല്‍ വിഎച്ച് പി, ആർ.എസ്.എസ് നേതാക്കളും പ്രവര്‍ത്തകരും അടങ്ങിയ ഒരു സംഘം കോടതി വിധി നടപ്പാക്കാനെത്തിയ റിസീവറെയും സംഘത്തെയും കയ്യേറ്റം ചെയ്യുകയും ക്ഷേത്ര വാതില്‍ ബന്ധിച്ച് ക്ഷേത്രത്തിനകത്ത് തടഞ്ഞ് വെക്കുകയും ചെയ്തു. തുടര്‍ന്ന് ക്ഷേത്രം ഏറ്റെടുക്കാനും ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനും സാധിച്ചില്ല.
തൃശൂര്‍ എസ് പി രാഹുല്‍ ആര് നായരുടെ നേതൃത്വത്തില്‍ വലിയൊരു സംഘം പോലീസ് ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നിട്ടും വിഎച്ചപി ആർ.എസ്.എസ് പ്രവര്‍ത്തകര്‍ നിയമം കയ്യിലെടുക്കുന്ന സ്ഥിതി വിശേഷം ഉണ്ടായി. പിന്നീട് മര്‍ദ്ദനം സംബന്ധിച്ചും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതും സംബന്ധിച്ച് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ ബിജു ഔദ്യോഗികമായിപരാതി നല്‍കുകയും കര്‍ശന നടപടി സ്വീകരിക്കാമെന്ന് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.
ഈ പരാതിയുടെ പകര്‍പ്പും ഇതില്‍ സ്വീകരിച്ച നടപടികളും അറിയാന്‍ ആവശ്യപ്പെട്ടു കൊണ്ട് വിവരാവകാശ പ്രവര്ത്തകന് നാസിം പുളിക്കല്‍ തൃശൂര്‍ എസ് പി ആഫീസില്‍ നല്കിയ വിവരാവകാശത്തിനുള്ള മറുപടിയിലാണ് അത്തരം ഓരു പരാതി ലഭിക്കുകയോ തുടര്‍ നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല എന്ന് പോലീസ് വിശദീകരണം നല്‍കിയത്. അതോടെ പ്രസ്തുത പരാതി പോലീസ് മുക്കി എന്ന വസ്തുത പുറത്ത് വരുന്നത്. ക്ഷേത്ര നടത്തിപ്പ് ഏറ്റെടുക്കാന്‍ വന്ന ദേവസ്വം ഉദ്യോഗസ്ഥരെ ആർ.എസ്.എസ്, വിഎച്ച്പി നേതൃത്വത്തില്‍ തടഞ്ഞ് മര്‍ദ്ദിച്ചതും ദേവസ്വം ഉദ്യോഗസ്ഥര്‍ അതിനെതിരെ പരാതി നല്കിയതും ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പരിസ്ഥിതിക്ക് വേണ്ടി, എകെആര്‍ ക്രഷേഴ്സിന്റെ ക്വാറി യൂണിറ്റിനെതിരെ സമരം ചെയ്യുന്നതിന്റെ പേര...
കരിങ്കൽ ക്വാറി ജീവന് തന്നെ ഭീഷണിയായപ്പോൾ സമരത്തിനിറങ്ങിയ ഒരു ദലിത് കുടുംബത്തിന് നേരിടേണ്ടി വരുന്നത് ...
ടിപി വധക്കേസ് പ്രതിയും സിപിഐഎം നേതാവുമായ കുഞ്ഞനന്തനു സർക്കാർ വഴിവിട്ട സഹായങ്ങൾ ചെയ്തതായി നിയമസഭാ രേഖ...
കണ്ണൂര്‍ പാനൂരില്‍ മുസ്ലീം പുരോഹിതന് നേരെ ആര് എസ് എസ് അക്രമം. പാനൂരിന് സമീപം ചിറക്കല്‍ ക്ഷേത്ര പരിസരത്താണ് മുസ്ലീം പുരോഹിതന് അക്രമിക്കപെട്ടത്. വിഷു രാത്രിയിൽ ക്ഷേത്ര പരിസരത്ത് തമ്പടിച്ചിരുന്ന ആർ എസ് എസ് പ്രവർത്തകർ വഴിയാത്രക്കാരനായ മുസ്ലിം പുരോഹിതനെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. സ്കൂട്ടറിൽ വരികയായിരുന്ന പുരോഹിതനെ തടഞ്ഞു നിർത്തിയ മുപ്പതോ...
വാരാപ്പുഴയിൽ ശ്രീജിത്തിനെ മർദിച്ച് കൊന്ന റൂറൽ ടൈഗർ ഫോഴ്സിന്റെ ചുമതല വഹിച്ചിരുന്ന ആലുവ റൂറൽ എസ പി എ വി ജോർജ് മുൻപും നിരവധി പോലീസ് നടപടികളിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ്. എൽ ഡി എഫ് ഭരണകാലത്ത് ഉണ്ടായിട്ടുള്ള വിവാദ പോലീസ് നടപടികളുടെയെല്ലാം ചുക്കാൻ പിടിച്ചത് എ വി ജോർജ് ആയിരുന്നു. വൈപ്പിനില്‍ കുടിയൊഴിക്കപ്പെട്ട സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിച്ചതിന് പിന്നിലും ഈ ഉദ്യോഗസ്ഥനായിരുന...