15-08-2018

​പോസ്റ്റർ കീറിയതിനു ആൾക്കാരെ കൊന്ന ചരിത്രമുണ്ട് കാലടിയിൽ വധ ഭീക്ഷണിയുമായി എസ്എഫ്ഐ നേതാക്കൾ

Investigation | കൊച്ചി


കാലടി സംസ്‌കൃത സർവ്വകലാശാലതയിൽ ദളിത് വിദ്യാര്ഥികളോടും പെണ്കുട്ടികളോടും എസ എഫ് ഐ നടത്തുന്ന അതിക്രമങ്ങൾ മുൻപ് ന്യൂസ്‌പോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. പെൺകുട്ടികളെ അപമാനിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്ത എസ്എഫ്ഐ നേതാക്കളുടെ ശബ്ദരേഖ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.

 '' നിന്നെ പോലുള്ള പെൺകുട്ടികൾ ആർത്തവ രക്തത്തിന്റെ കാര്യം നോക്കിയാൽ മതി . അത് ഓർക്കുമ്പോൾ തന്നെ ഓക്കാനം വരുന്നു.അത് നിറഞ്ഞ കക്കൂസ് കഴുകാൻ പോയാൽ മതി അനാവശ്യമായ കാര്യങ്ങളിൽ ഇടപെടേണ്ടതില്ല എന്നിങ്ങനെയാണ് എസ്എഫ്ഐയുടെ ഗവേഷക വിദ്യാർത്ഥികളുടെ സംഘടനയായ എകെആർഎസ്എ സംസ്ഥാന ഭാരവാഹിയായിട്ടുള്ള അബ്ദു കോട്ടയ്ക്കലും സംഘവും പെൺകുട്ടികളെ അധിക്ഷേപിക്കുന്നത്.

 '' പോസ്റ്റർ കീറിയതിനു ആൾക്കാരെ കൊന്ന ചരിത്രം സംഘടനയ്ക്കുണ്ടെന്നും'' നേതാക്കൾ ദളിത് പെൺകുട്ടികളെ ഭീക്ഷണിപ്പെടുത്തുന്നത് ശബ്ദരേഖയിൽ വ്യക്തമായി കേൾക്കാം. 

അതേസമയം, നിരാഹാര സമരത്തിലായിരുന്ന വിദ്യാർത്ഥിനി ഗീതാഞ്ജലിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ അഡിമിട്ടു ചെയ്തിരിക്കുകയാണ്. പകരം അനുരാജി സമരം ഏറ്റെടുത്തിട്ടുണ്ട്. 

എകെആര്‍എസ്എ (എസ്എഫ്‌ഐയുടെ ഗവേഷക വിദ്യാര്‍ത്ഥി സംഘടന) പ്രവര്‍ത്തകര്‍ ഗവേഷക വിദ്യാര്‍ഥിനികളെ അസഭ്യം പറയുകയും മാനസികമായി പീഢിപ്പിക്കുകയും ചെയ്യുന്നുവെന്ന പരാതി നൽകിയിട്ടും കുറ്റക്കാരായ എസ്എഫ്ഐ പ്രവർത്തകർ കാമ്പസിൽ വിഹരിക്കുന്നതിൽ പ്രതിഷേധിച്ച് നീതി തേടിയാണ് കാലടി സംസൃകൃത സർവകലാശാല ഗവേഷക വിദ്യാർത്ഥിനികൾ അനിശ്ചിതകാല നിരാഹാര സമരം നടത്തി വരുന്നത് .ഡിസംബർ 18  മുതലാണ് വിദ്യാർത്ഥിനികൾ സമരം ആരംഭിച്ചത്. ദളിത് വിദ്യാര്ഥികളോടും പെണ്കുട്ടികളോടും എസ്എഫ്ഐ നടത്തുന്ന അതിക്രമങ്ങൾക്കെതിരെയാണ് സമരം. സർവകലാശാല എസ്എഫ്ഐയുടെ അക്രമങ്ങൾക്ക് കൂട്ടുനിൽക്കുകയാണെന്നു ഇവർ ആരോപിക്കുന്നു. 

ലേഡീസ് ഹോസ്റ്റലിലേക്ക് അർധരാത്രി AKRSA പ്രവർത്തകരായ അബ്ദു റഹ്മാൻ കെ.കെ (അബ്ദു കോട്ടയ്ക്കൽ), അഖിൽ സി.എം (അഖിൽ പുറക്കാട്) എന്നിവരുടെ നേതൃത്വത്തിൽ ഗവേഷകർ പ്രതിഷേധ പ്രകടനവുമായി എത്തിയതോടെയാണ് ഗവേഷക വിദ്യാർത്ഥിനികൾ ഇവർക്കെതിരെ സർവകലാശാലയിൽ ആദ്യം പരാതി നൽകിയത്. ശേഷം  ഹോസ്റ്റൽ മേട്രനെ അബ്ദു റഹ്മാൻ കെ.കെ, അഖിൽ പുറക്കാട് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം രാത്രി കാലടി PMM ഹോസ്പിറ്റലിൽ പോയി ഭീഷണിപ്പെടുത്തുകയും ഉണ്ടായി. 

പരാതി നൽകുവാൻ പോയ മൂന്ന് ഗവേഷക വിദ്യാർത്ഥിനികളെ അബ്ദു റഹ്മാൻ കെ.കെ, അഖിൽ സി.എം, രാകേഷ് കെ.(രാകേഷ് ബ്ലാത്തൂർ) എന്നിവർ തടഞ്ഞു നിർത്തി പരസ്യമായി ഭീഷണിപ്പെടുത്തിയതിനും അപമാനിക്കുകയും ചെയ്തു.  ലൈബ്രറിയിൽ നിന്നും മടങ്ങി വരികയായിരുന്ന ഗവേഷകയെ അബ്ദു റഹ്മാൻ കെ.കെ, മുരളീധരൻ കെ.വി, രാകേഷ് കെ എന്നിവർ ചേർന്ന് തടഞ്ഞു നിർത്തി വധഭീഷണി മുഴക്കിയതിനും അസഭ്യം പറയുകയും ചെയ്തതായും പരാതിയുണ്ട്.  “നീയൊക്കെ ആര്‍ത്തവരക്തത്തിന്റെ കാര്യം നോക്കിയാല്‍ മതി” എന്നായിരുന്നു എസ്എഫ്ഐക്കാരുടെ മറുപടി. 

മേൽപ്പറഞ്ഞ പരാതികളിന്മേൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ അബ്ദുറഹ്മാൻ കെ.കെ ( ഗവേഷകൻ, ഫിലോസഫി വിഭാഗം), അഖിൽ സി.എം ( ഗവേഷകൻ, വേദാന്ത വിഭാഗം), രാകേഷ്.കെ (ഗവേഷകൻ, ഫിലോസഫി വിഭാഗം), മുരളീധരൻ കെ.വി (ഗവേഷകൻ, മലയാള വിഭാഗം) എന്നീ നാല് AKRSA പ്രവർത്തകരെ  വൈസ് ചാൻസിലർ പദവിയുള്ള  പ്രൊ. വൈസ് ചാൻസിലർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവിട്ടിരുന്നു.

 എന്നാൽ 16/11/ 2017 വൈകിട്ട് മുതൽ ഇവർ  ഹോസ്റ്റലിൽ താമസിക്കുകയും അന്നു മുതൽ  ക്യാമ്പസിൽ യഥേഷ്ടം വിഹരിക്കുകയുമാണ്. പരാതിക്കാർക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും മറ്റുമുള്ള ഇവരുടെ ഭീഷണികൾ വധഭീഷണി വരെ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പരാതിക്കാരായ ഗവേഷക വിദ്യാർത്ഥിനികളുടെ ജീവന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും സാമ്പത്തികമായോ, രാഷ്ട്രീയമായോ, കായികമായോ സാക്ഷികളെയും മറ്റും സ്വാധീനിക്കുവാൻ സാധ്യതയുള്ളതിനാലും ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊണ്ട് ഒരു പരാതി രേഖാമൂലം 17/11/2017ൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും അന്വേഷണം തീരുന്നതുവരെ കുറ്റക്കാരെ ക്യാമ്പസിൽ കയറുന്നത് കർശനമായി വിലക്കികൊണ്ട് അത് രേഖപ്പെടുത്തി പുതിയ ഒരു ഉത്തരവ് ഇറക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികാരികളിൽ നിന്നും കിട്ടിയ മറുപടി " അവരെ സസ്പെൻഡ് ചെയ്ത് ഓർഡർ നൽകിയതാണ്. ക്യാമ്പസിൽ കയറാതിരിക്കേണ്ടത് അവരുടെ മര്യാദയാണ് എന്നാണ് എന്ന് ഗവേഷക വിദ്യാർത്ഥിനികൾ പറയുന്നു. 


Loading...