15-08-2018

RSS ക്യാമ്പുകളിൽ നടക്കുന്നത് ഭീകര പരിശീലനം ഇതുവരെ ക്യാമ്പുകളിൽ മൂന്നുപേർ കൊല്ലപ്പെട്ടു

Investigation | കൊച്ചി


RSS ക്യാമ്പുകളിൽ നടക്കുന്നത് ഭീകര പരിശീലനം ഇതുവരെ ക്യാമ്പുകളിൽ മൂന്നുപേർ കൊല്ലപ്പെട്ടു , 2017 ഡിസംബർ മാസത്തിലാണ് സംസ്ഥാനത്തിലെ 37  സംഘജില്ലകൾ കേന്ദ്രീകരിച്ച്  43 കേന്ദ്രങ്ങളിൽ ആയുധ പരിശീലനം സംഘടിപ്പിക്കപ്പെട്ടത്. സ്ത്രീകൾക്കും , വിദ്യാർത്ഥികൾക്കും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചത് ഗൂഢലക്ഷ്യത്തോടെ. പരിശീലനങ്ങൾ ഭൂരിഭാഗവും സംഘടിപ്പിക്കപ്പെട്ടത് സ്‌കൂളുകളിലും അമ്പലങ്ങളിലും. മരണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

Image may contain: 4 people, outdoor

പശ്ചിമ ബംഗാളിനും ത്രിപുരയ്ക്കും ഒപ്പം അധികാരം പിടിച്ചെടുക്കാൻ ആർഎസ്എസ് ലക്‌ഷ്യം വെച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. ത്രിപുരയിലും ബംഗാളിലും എന്നത് പോലെ കേരളത്തിലും ആർ എസ്എസ് പടയോട്ടം നടത്താൻ ശക്തി സംഭരിക്കുകയാണ്. സംസ്ഥാനം ഏതു നിമിഷവും ഒരു വർഗ്ഗീയ കലാപത്തിന് സാക്ഷ്യം വഹിച്ചെക്കാം. കേരളത്തിലെ പതിനാലു ജില്ലകളിലായി നടക്കുന്ന ആയുധ പരിശീലന ക്യാംമ്പുകളെ കുറിച്ച് ഞങ്ങൾ നടത്തിയ അന്വേഷണം ഈ വിഷയം ജനങ്ങളും ഇടതുപക്ഷം ഭരിക്കുന്ന കേരള സർക്കാരും അടിയന്തിര  പ്രാധാന്യത്തോട് കൂടി പരിഗണിക്കേണ്ടതുണ്ട് എന്നാണു സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഡിസംബർ മാസത്തിൽ സംസ്ഥാനത്തൊട്ടാകെ 38 ഇടങ്ങളിലാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പുകൾ സംഘടിപ്പിച്ചത് . വാളും ചുരികയും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് പരിശീലനം നടത്തുന്ന ക്യാമ്പുകളിൽ ഹൈസ്ക്കൂൾ വിദ്യാർഥികൾ  ഉൾപ്പെടെ പങ്കെടുക്കുന്നു എന്നുള്ളതാണ് ഞെട്ടിക്കുന്നത് . കണ്ണൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ചില ക്യാമ്പുകളിൽ സ്ഫോടക വസ്തു പരിശീലനം  നടക്കുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട് . കടുത്ത വർഗീയ വിഷം വമിക്കുന്നതാണ് ക്ലാസ്സുകൾ,  ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെയുള്ള  RSS നേതാക്കൾ ക്ലാസ്സുകളിൽ സംസാരിക്കുന്നുണ്ട്. വർഗീയ പരാമർശങ്ങൾ മൂലമുണ്ടാകുന്ന മാനസിക സംഘർഷങ്ങളും, തീവ്ര പരിശീലന  മുറകളും മൂലം ക്യാമ്പംഗങ്ങൾ മരണപ്പെടുകയും മാരകമായി പരിക്കേൽക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. 

ഇത്തരം സംഭവങ്ങൾ വ്യപകമാണെന്നും വളരെ കുറച്ച് സംഭവങ്ങൾ മാത്രമാണ് പുറത്തു അറിയുന്നതെന്നും RSS ക്യാമ്പുകളിൽ പങ്കെടുത്ത  ക്യാമ്പിലെ ആയുധ പരിശീലനത്തിന്റെ ചിത്രങ്ങൾ പങ്കുവവെച്ച പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സ്വയം സേവകൻ പറഞ്ഞു. കേരളത്തിലെ ആർഎസ്എസ് ക്യാംപുകളിൽ നടക്കുന്ന ആളെക്കൊല്ലാവുന്ന പരിശീലനത്തിനിടയിൽ അപകടത്തിൽ കൊല്ലപ്പെട്ടവരെ കുറിച്ചും വർഗീയതയിൽ മനം നൊന്തു മരിച്ചവരെ കുറിച്ചും പരിക്ക് പറ്റിയവരെ കുറിച്ചുമായി ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭ്യമായത്.

കഴിഞ്ഞ വർഷം കോലഞ്ചേരി വടയമ്പാടി സ്കൂളിൽ നടന്ന ആർഎസ്എസ്സിന്റെ ആയുധ പരിശീലന ക്യാമ്പിൽ പരിശീലനത്തിനിടെ വിദ്യാർഥികൾക്കു പരിക്കേൽക്കുകയുണ്ടായി. RSS മൂവാറ്റുപുഴ ജില്ലയുടെ നേതൃത്വത്തിലുള്ള ക്യാമ്പാണ്‌ വടയമ്പാടി പരമഭട്ടാര വിദ്യാനികേതൻ സ്കൂളിൽ ഡിസംബർ  24 മുതൽ നടന്നത്.

Image may contain: 1 person, basketball court, shoes, child and indoor

ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതു പരിപാടിയ്ക്കിടെയാണ്  സംഭവം പുറത്തറിഞ്ഞത്. പൊതു പരിപാടിയുടെ ഭാഗമായ റൂട്ട് മാർച്ചിൽ പങ്കെടുക്കാതെ ക്യാമ്പ് കോമ്പൗണ്ടിൽ പരിക്കേറ്റ്കാലിൽ കെട്ടുമായി വിദ്യാർത്ഥികളെ നാട്ടുകാർ കണ്ടതോടെയാണ് സഭവം പുറത്തറിഞ്ഞത്. പിറവം സ്വദേശികളായ മൂന്നു വിദ്യാർത്ഥികൾക്കാണ്  പരിശീലനത്തിനിടെ കാലിനു പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഒരാളെ കോലഞ്ചേരിയിൽ സ്വകാര്യ ഡോക്ടറുടെ ക്ലിനിക്കിൽ എത്തിച്ചു ഡ്രസ്സ് ചെയ്യുകയായിരുന്നു.

അതിനിടെ കോലഞ്ചേരിയിലെ ക്യാമ്പിൽ പൊതുപരിപാടിയിൽ അധ്യക്ഷനായി കോലഞ്ചേരി  St. പീറ്റേഴ്സ് കോളേജ് അസ്സി. പ്രൊഫസർ കെ ശ്രീനിവാസൻ പങ്കെടുത്തത് വിവാദമായി. ക്യാമ്പിന്റെ സ്വാഗത സംഘം ചെയർമാൻ എന്ന നിലയിലാണ് ശ്രീനിവാസൻ പങ്കെടുത്തത്. ക്യാമ്പിൽ പങ്കെടുത്ത് തീവ്രവർഗീയത നിറഞ്ഞ പ്രസംഗം നടത്തിയ ശ്രീനിവാസനെതിരെ കോളേജ് അധികൃതർക്കും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ. 

നാടുനീളെ ആയുധ പരിശീലന ക്യാമ്പുകൾ 

നേതാക്കളുടെ വർഗീയ പ്രസ്താവനകൾക്കും, പാർട്ടിയിലെ തീവ്ര അഴിചുപണികൾക്കുമിടെ ആയുധ പരിശീലന ക്യാമ്പുകളുമായി  RSS കേരളത്തിൽ സജീവമാവുകയാണ് . നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വർഗീയ മുതലെടുപ്പിന് സംഘപരിവാർ ശ്രമങ്ങളുണ്ടാകുമെന്ന ഇന്റലിജെൻസ് റിപ്പോർട്ട്‌ ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങൾ.

Image result for rss itc camp in kerala

തിരുവനന്തപുരം നഗരത്തിലുൾപ്പെടെ അഞ്ച് ഇടങ്ങളിലാണ് തിരുവനന്തപുരം ജില്ലയിൽ ക്യാമ്പുകൾ നടന്നത്. എന്നിട്ടും അഭ്യന്തര വകുപ്പിൽ നിന്ന് നീക്കങ്ങളുണ്ടാവാത്തത് വിവാദമായിട്ടുണ്ട്. പോസ്റ്റർ പതിച്ചതിനും, ജനകീയ സമരം നടത്തിയതിനും , യോഗ പരിശീലന പരിപാടികളെ ഉൾപ്പെടെ ആയുധ പരിശീലന ക്യാമ്പായി ചിത്രീകരിച്ചും UAPA ചുമത്തിയ ആഭ്യന്തരവകുപ്പ് RSS ആയുധ പരിശീലന ക്യാമ്പുകളെയും അവിടത്തെ ദുരൂഹ മരണങ്ങളെയും കണ്ടില്ല എന്ന മട്ടിലാണ് .

സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേക ക്യാമ്പുകൾ 

കഴിഞ്ഞകാലങ്ങളിൽ സ്ത്രീകളും പുരുക്ഷന്മാരും കുട്ടികളും എല്ലാം കഴിഞ്ഞ കാലത്ത് ഒരുമിച്ചാണ് പരിശീലനം നൽകിയിരുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേകമായ ക്ളാസ്സുകളാണ് ഇപ്രാവശ്യം സംഘടിപ്പിക്കപ്പെട്ടത്. വളരുന്ന തലമുറയിൽ തന്നെ ഹിന്ദുത്വത്തിന്റെ വിത്തുകൾ പാകുക എന്നതാണ് ലക്‌ഷ്യം . സംഘത്തിന്റെ 28 ജില്ലകളിലായി നടന്ന ക്യാമ്പിൽ ഒരു കേന്ദ്രത്തിൽ 120 വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനാണ് സംഘം ലക്‌ഷ്യം വെച്ചിരുന്നത്. ക്യാമ്പിൽ ആയുധ പരിശീലനവും കടുത്ത വർഗീയത നിറഞ്ഞ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് നല്കപ്പെട്ടതായും വാർത്തകൾ വന്നിരുന്നു. വീട്ടമ്മമാർക്കിടയിലേക്കു ഇറങ്ങിച്ചെല്ലുന്നതിനാണ് പ്രത്യേകം ക്യാമ്പ് ലക്‌ഷ്യം വെക്കുന്നത്. കോഴിക്കോട് തേഞ്ഞിപ്പാലം അമ്പലപ്പിടി വിദ്യാനികേതൻ സ്‌കൂളിലും കോട്ടക്കലിലും സ്ത്രീകൾക്ക് പ്രത്യേക ആയുധ പരിശീലനം നൽകിയതായി വാർത്തകൾ ഉണ്ട്. 

ദുരൂഹതയുയർത്തി മരണങ്ങളും 

മാരകായുധങ്ങൾ പരിശീലിപ്പിക്കുന്ന RSS ക്യാമ്പുകളിൽ ദുരൂഹ മരണങ്ങളും വ്യാപകമാവുന്നു. ഇത്തവണ തൊടുപുഴ സരസ്വതി വിദ്യാ ഭവൻ സ്കൂളിൽ നടന്ന ക്യാമ്പിൽ, കോതമംഗലം  സ്വദേശിയായ വിദ്യാർഥി മരണപ്പെടുകയുണ്ടായി. കോതമംഗലം ചെങ്കര കയ്യാനിക്കൽ സുകുമാരന്റെ മകൻ വിഷ്ണു (16) തൊടുപുഴയിൽ നടന്ന ക്യാമ്പിൽ വെച്ചാണ് മരണപ്പെട്ടത് . കോതമംഗലം സെന്റ്‌ ജോർജ് ഹയര് സെക്കന്ററി സ്കൂളിലെ  വിദ്യാർത്ഥിയാണ് മരിച്ച വിഷ്ണു.  കോതമംഗലം സെന്റ്ജോർജ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന വിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനനുവദിക്കാതെ RSS കാർ സംസ്കരിക്കുകയായിരുന്നു. വിഷ്ണു കുഴഞ്ഞു വീണു മരിച്ചു എന്നാണു വാർത്തകൾ വന്നത്.

2013 ൽ തൃശൂർ പേരാമംഗലത്തും RSS ക്യാമ്പിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടിരുന്നു. 2013 ഏപ്രിലിൽ തൃശൂർ പേരാമംഗലം ശ്രീ ദുർഗാവിലാസം സ്കൂളിൽ നടന്ന ക്യാമ്പിൽ ഒരാൾ  മരണപ്പെട്ടിരുന്നു, സംഭവം RSS കാർ  ഒതുക്കിത്തീർക്കുകയായിരുന്നു എന്നാണു അറിയുന്നത്.  2015 ഒക്ടോബറിൽ മലപ്പുറം എടക്കരയിൽ RSS പരിപാടിക്കിടെ എടക്കര പലേമാട്  സ്വദേശി സുരേഷ്കുമാർ കൊല്ലപ്പെട്ടിരുന്നു.  ഇതേവർഷം കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ RSS മുൻ കാര്യവാഹക് ജീവനൊടുക്കിയിരുന്നു.

തൃശൂർ വടക്കാഞ്ചേരിയിൽ മുതിർന്ന RSS പ്രചാരകും മുൻ  താലൂക് കാര്യവാഹകുമായിരുന്ന പുരുഷോത്തമൻ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു. സംഘത്തിൽ സജീവമായിരുന്ന കാലത്തെ ചെയ്തികളിൽ പുരുഷോത്തമൻ വിഷമത്തിലായിരുന്നു എന്നും, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റ് പിടിക്കാൻ RSS നടത്തുന്ന വർഗീയ മുതലെടുപ്പിൽ മനം നൊന്തുമാണ് പുരുഷോത്തമൻ ജീവനൊടുക്കിയത് എന്നും സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിരുന്നു. 

കേരളത്തിൽ മാത്രമല്ല ആർഎസ്എസ് ക്യാംപുകളിൽ കുട്ടികൾ മരിച്ചിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിലും പരിശീലന ക്യാംപുകളിൽ അപകട മരണം നടന്നതായി റിപ്പോർട്ടുകൾ ഉണ്ട്. തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ആര്.എസ്.എസ് ക്യാമ്പില് പങ്കെടുക്കവെ 15 കാരൻ അപകടത്തില് മരിച്ചതായി കുറച്ച് നാളുകൾ മുൻപ് വാർത്തകൾ വന്നിരുന്നു. ഒരു സ്വകാര്യ കോളജില് ആര്.എസ്.എസ് സംഘടിപ്പിച്ച ക്യാമ്പിനിടെയായിരുന്നു സംഭവം. 15 കാരനായ വിജയ് ആണ് മരണപ്പെട്ടത്. ഡിസംബര് 28ന് കോളജിലെ സ്റ്റെയര്കെയ്സില് നിന്നും താഴേക്ക് ഊരിനീങ്ങവെ തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പൊലീസ് അന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നത്. ആയുധ പരിശീലന ക്യാമ്പുകളിൽ നടക്കുന്ന ഇത്തരം ദുരൂഹ മരണങ്ങളെക്കുറിച്ച് അന്വേഷണം നടക്കാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. 

No automatic alt text available.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയിട്ടു കൂടി വിദ്യാർത്ഥി മരിച്ചു

ഇത്തരം മരണങ്ങളും അപകടങ്ങളും തുടർക്കഥയായതിനെ തുടർന്ന് ഈ കഴിഞ്ഞ വര്ഷം മുതൽ പരിശീലനത്തിന് എത്തുന്നവരുടെ ആരോഗ്യസ്ഥിതി ഉറപ്പാക്കുന്നതിന് ഡോക്ടർമാരുടെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം എന്ന നിർദ്ദേശം കര്ശനമാക്കിയിരുന്നു. എങ്കിൽ കൂടിയും 2017 ൽ ഒരാൾ കുഴഞ്ഞു വീണു മരിച്ചതായാണ് റിപ്പോർട്ടുകൾ. 

പരിശീലനം സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും 

ക്ഷേത്രത്തിലെ ആയുധ പരിശീലനം തടയാൻ നിയമം നിർമ്മിക്കാൻ കേരള സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അധികാരത്തിലിരിക്കുന്ന ഇടതുപക്ഷം പറയുന്നത്. ഇതേസമയത്താണ് ആർഎസ്എസ് സ്‌കൂളുകളിലും ക്ഷേത്രങ്ങളിലുമായി ആയുധ പരിശീലനങ്ങൾ സംഘടിപ്പിച്ചത്. ഈ വര്ഷവും പരിശീലനങ്ങളിൽ ഭൂരിപക്ഷവും നടന്നത് ക്ഷേത്രങ്ങളിലും സ്‌കൂളുകളിലും തന്നെ. ക്ഷേത്രങ്ങളിലെ ആയുധ പരിശീലന നിരോധനം തന്നെ സർക്കാർ മറന്ന മട്ടാണ്‌. ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സർക്കാരും ജനങ്ങളും ജാഗ്രതയോടെ ഹിന്ദുത്വ ശക്തികളുടെ വരുംകാല നീക്കങ്ങളെ നോക്കി കാണേണ്ടതുണ്ട്.


Loading...