15-08-2018

​വീണ്ടും പിണറായി പോലീസിന്റെ നരനായാട്ട്

Investigation | കായംകുളം


വീട്ടിനുള്ളിൽ പുതുവർഷം ആഘോഷിക്കുകയായിരുന്നയാളെ മാലമോഷണ കേസിലെ പ്രതിയാണെന്ന് പറഞ്ഞു എസ്‌ഐയും സംഘവും രാത്രിയിൽ കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി മർദ്ദിച്ചു. പിറ്റേന്ന് രാവിലെ ആളുമാറിയെന്നു തിരിച്ചറിഞ്ഞ പോലീസ് മദ്യപിച്ച് ബഹളമുണ്ടാക്കി എന്നതിന് പെറ്റി കേസ് ചാർജ് ചെയ്തതിനു ശേഷം ആൾജാമ്യത്തിൽ വിട്ടു. മർദ്ദനമേറ്റയാൾ കഴിഞ്ഞ ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ . ഡിവൈഎസ്പിക്കു പരാതി നൽകിയിട്ടും നടപടിയില്ല. പരാതി പിൻവലിക്കാൻ എസ്‌ഐ രാജൻ ബാബുവിന്റെ ഭീഷണിയും.

Image may contain: one or more people

കായംകുളം ഓച്ചിറയിൽ സുനിൽ കുമാർ സുനിൽ കുമാറിനാണ് ഈ ദാരുണാനുഭവം ഉണ്ടായിരിക്കുന്നത്. ഡിസംബർ 31 നു സ്വന്തം വീട്ടിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ന്യൂ ഇയർ ആഘോഷിക്കുകയായിരുന്ന സുനിലിനെ രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ എസ്‌ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചു കൊണ്ട് പോയി. സ്റ്റേഷനിൽ എത്തിയ സുനിൽ കുമാറിനെ മാല മോഷണ കേസിലെ പ്രതിയെ കിട്ടി എന്ന് പറഞ്ഞ് ഇടിക്കുകയായിരുന്നു . ബൂട്ടിന് ചവിട്ടുകയും ലാത്തികൊണ്ടു അടിക്കുകയും ചെയ്തു . അസുഖത്തിനു അടുത്തകാലത്തു ഓപ്പറേഷൻ ചെയ്തതാണെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നു കാലുപിടിച്ച് പറഞ്ഞിട്ടും എസ്‌ഐയും സംഘവും മർദ്ദിക്കുകയായിരുന്നു. സുനിൽ കുമാർ ഇപ്പോൾ എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാതെ ചികിത്സയിലാണ് . എസ്‌ഐ രാജൻ ബാബു , നെറ്റോ, രാജേന്ദ്രൻ, സുരേഷ് എന്നിവരാണ് സുനിൽ കുമാറിനെ മർദ്ദിച്ചത്. 

സുനിൽ കുമാറിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ ആയപ്പോൾ അയൽവാസികളായ രണ്ടു സുഹൃത്തുക്കൾ സ്റ്റേഷനിൽ അന്വേഷിച്ചു  ചെന്നപ്പോൾ അയാൾ ഉറങ്ങുകയാണ്  രാവിലെ ഐഡി കോപ്പിയുമായി വരുമ്പോൾ വിടാം എന്നും പറഞ്ഞു. രാവിലെ സ്റ്റേഷനിൽ ചെന്ന സുഹൃത്തുക്കളോട് കേസ് ഒന്നുമില്ല മദ്യപിച്ച് ബഹളം വച്ചതിനാണ് കസ്റ്റഡിയിൽ എടുത്തത് എന്ന് പറഞ്ഞു പെറ്റി കേസ് ചാർജ് ചെയ്തു വിടുകയാണ് ഉണ്ടായത്. 

Image may contain: text

മർദ്ദനമേറ്റതിനെ തുടർന്ന് നടക്കാൻ കഴിയാത്തതിനാൽ പിറ്റേന്ന് കായംകുളം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുകയും, സുനിൽ കുമാറിന്റെ ഭാര്യ DYSP ക്ക് പരാതി കൊടുക്കുകയും ചെയ്തു. പരാതി കൊടുത്ത് തിരിച്ചു എത്തുമ്പോൾ നെറ്റോ എന്ന് പേരുള്ള പോലീസുകാരൻ ഹോസ്പിറ്റലിൽ എത്തുകയും കേസ് പിൻവലിച്ചില്ലെങ്കിൽ നിന്നെ  മോഷണക്കേസിൽ ഒന്നാം പ്രതിയാക്കുകയും ,ഇനി ഉള്ള കേസുകളിൽ നീ പ്രതിയുമായിരിക്കും എന്ന് പറഞ്ഞു , അടുത്ത ci ഇപ്പോഴത്തെ si രാജൻ ബാബുവാണെന്നും  അപ്പോൾ സാറിനു അത് പറ്റും അതുകൊണ്ട് മര്യാദക്ക് കേസ് പിൻവലിക്കുന്നതാണ് നല്ലത് എന്നായിരുന്നു ഭീഷണി. ഇത് DYSP യെ അറിയിയിച്ചിട്ട്‌ ഇതുവരെയായും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. 

Image may contain: text

2018 പോലീസ് നരനായാട്ടിന്റെ കഥകൾ തുടർക്കഥയാവുകയാണ്. പിണറായി തന്റെ പോലീസിനെ ബഹ്റയുടെ ഇഷ്ഠാനുസരണം ചലിപ്പിക്കാൻ കയറൂരിവിട്ടതിന്റെ ദുരന്തമാണ് ജനങ്ങൾ ആഭ്യന്തര വകുപ്പിൽ നിന്നും പോലീസിൽ നിന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നത്. 


Loading...