17-08-2018

​സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ഇന്ദ്രൻസ് മികച്ച നടൻ മികച്ച നടി പാർവതി

Entertainment | തിരുവനന്തപുരം


ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. ഇന്ദ്രൻസാണ് മികച്ച നടൻ (ആളൊരുക്കം). മികച്ച നടിയായി പാർവതിയും (ടേക്ക് ഓഫ്) സംവിധായകനായി ലിജോ ജോസ് പെല്ലിശേരിയും (ഈ. മ. യൗ) തിരഞ്ഞെടുക്കപ്പെട്ടു. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. ഏ‍ദൻ രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.


അലന്സിയര് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) മികച്ച സ്വഭാവനടനായി തെരഞ്ഞെടുക്കപ്പെട്ടു. 

 

അവാർഡുകൾ:

മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം)

മികച്ച നടി: പാർവതി (ടേക്ക് ഓഫ്)

മികച്ച സ്വഭാവ നടൻ: അലൻസിയർ

മികച്ച സ്വഭാവ നടി: മോളി വത്സൻ

മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം.

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)

മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ

മികച്ച സംഗീത സംവിധായകൻ: എം.കെ.അർജുനൻ (ഭയാനകം)

മികച്ച ഗായകൻ: ഷഹബാസ് അമൻ  (മായാനദി)

മികച്ച ഗായിക: സിതാര കൃഷ്ണകുമാർ (വിമാനം)

മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)

ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു


Loading...