26-02-2018

​സെക്സിനോട് അയിത്തം 'എസ്' കുഴപ്പമില്ല.

Entertainment | കൊച്ചി


സെക്സി ദുർഗ എന്ന സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത സിനിമയ്ക്ക് പുതിയ പേര് നിർദ്ദേശിച്ച് സെൻസർ ബോർഡ്.ദുർഗ്ഗയുടെ പേരിനൊപ്പം 'സെക്സി' എന്ന മോശം പദം ഉപയോഗിക്കുന്നതാണ് സെൻസർബോർഡിനെ വിഷമത്തിലാക്കിയത്.ദുർഗയെ സെക്സി എന്ന് വിളിക്കുന്നത് മത വികാരം വൃണപ്പെടുത്തുമെന്നാണ് ബോർഡ് കണ്ടെത്തിയിരിക്കുന്ന ന്യായീകരണം. പകരം എസ്  ദുർഗ  എന്ന പേരും സെൻസർബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.

സെക്സി ദുര്‍ഗയെന്ന സിനിമയുടെ പേരില്‍ കത്തിവെച്ച് എസ് ദുര്‍ഗയെന്നാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ പേര്. 21 ഇടങ്ങളില്‍ ബീപ് ശബ്ദമിടണമെന്നും സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടു. മതവികാരം വ്രണപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് നടപടി. ഭാവനയ്ക്ക് കത്തി വെയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡിനാവില്ലെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പ്രതികരിച്ചു.

എസ് എന്നത് എന്തിന്‍റെ ചുരുക്കെഴുത്താണെന്ന് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാമെന്ന് സംവിധായകന്‍ പറഞ്ഞു. സിനിമയുടെ പേര് ദുര്‍ഗാ ദേവിയെ അപമാനിക്കുന്നതാണ് എന്നാണ് ആരോപണം. എന്നാല്‍ സിനിമ ദുര്‍ഗയെന്ന ദേവിയെക്കുറിച്ചല്ല. ഒരു റോഡ് മൂവിയാണത്. തിയ്യറ്റര്‍ റിലീസിനെ മാത്രമാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ നിയന്ത്രണങ്ങള്‍ ബാധിക്കുക. ഓണ്‍ലൈന്‍ റിലീസിന് ഈ നിയന്ത്രണങ്ങളുണ്ടാവില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. ചിത്രം നവംബറില്‍ റിലീസ് ചെയ്യാനാണ് തീരുമാനം. 

Inline images 1


Loading...