17-08-2018

​ലെനിൻ രാജേന്ദ്രൻ ഏതു പക്ഷത്താണ്....? സുരേഷ് നാരായണൻ സംസാരിക്കുന്നു.

Entertainment | കൊച്ചി


ഇരട്ട ജീവിതം എന്ന എന്റെ സിനിമയുടെ ഡബിങ് ചലച്ചിത്ര അക്കാദമിയിൽ പുരോഗമിക്കെ എനിക്ക് ഒരു കോൾ വരികയാണ് ക്ലിന്റ് എന്ന സിനിമയ്ക്ക് വേണ്ടി ഒരു 6 മണിക്കൂർ സ്റ്റുഡിയോ വിട്ടുനൽകണം എന്നാണ് ആവശ്യപെട്ടത് ഗോകുലം ഗോപാലൻ നിർമിക്കുന്ന ക്ലിന്റ് ഹരികുമാർ ആണ് സംവിധാനം ചെയിതിട്ടുള്ളത്. കച്ചവട സിനിമാക്കാരോട് തല്ല് കൂടിയാണ് ഞങ്ങൾ സമാന്തര ചെറിയ ബഡ്ജറ് സിനിമാക്കാർക്ക് ഡബ്ബിങ്ങിനും എഡിറ്റിങ്ങിനും സ്റ്റുഡിയോ ലഭിക്കാറുള്ളത് അതുകൊണ്ടുതന്നെ അഞ്ച് അയാലും ആറ് അയാലും പറ്റില്ല എന്ന് ഞാൻ വ്യക്തമാക്കി. അതിന്റെ പ്രധാന കാരണം രാവിലെ സ്റുഡിയോയ്ക്ക് നൽകുന്ന ഫീസ് അല്ല വൈയ്ക്കുനേരത്തും രാത്രിയിലും വാങ്ങുന്നത് ഏതാണ്ട് രാവിലെതത്തിന്റെ ഇരട്ടിയിലധികം ഫീസ് വരും രാത്രിയിൽ അതുകൊണ്ടു തന്നെയാണ് ഞാൻ പറ്റില്ല എന്ന നിലപാട് സ്വീകരിച്ചത് .പിന്നീട് എന്നെ kfdc (കേരള ഫിലിം ഡെവലപ്മെന്റ്  കോപ്പറേഷൻ )ചെയർമാൻ ആയ ലെനിൻ രാജേന്ദ്രൻ വിളിക്കുകയും ക്ലിന്റിനു സൗകര്യം ഒരുക്കി   കൊടുക്കണം എന്നു പറയുകയും വൈകുന്നേരമോ  രാത്രിയോ നിങ്ങളുടെ ഡബ്ബിങ്ങിന് സൗകര്യം ഒരുക്കം എന്നും  അധിക ഫീസ് നൽകേണ്ട എന്നും വ്യക്തമാക്കിയതിനെ തുടർന്ന് ഞങ്ങൾ ക്ലിന്റിനു  വേണ്ടി മാറികൊടുത്തു.

എന്റെ  സിനിമ അക്കാദമി തിയറ്ററിൽ അഞ്ച് ഷോ പ്രദർശിപ്പിക്കുന്നതിനായി kfdc യെ സമീപിച്ചപ്പോൾ ഒരു പ്രദർശനത്തിന്   പന്ത്രണ്ടായിരം കൂടാതെ 18 % GST യും മാണ് വാങ്ങുന്നത് അത് ചെറിയ ബഡ്ജറ്റിൽ  സിനിമ എടുക്കുന്നവർക്ക്‌ വലിയ തുകയായതിനാൽ എന്തെങ്കിലും പരിഗണന, ഡിസ്‌കൗണ്ട്  നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടു ചലച്ചിത്ര അക്കാദമി തലവനായ ലെനിൻ രാജേന്ദ്രനെ ഫോൺ ചെയ്തു  സംസാരിച്ചപ്പോൾ  ബോർഡ് തീരുമാനം ഉള്ളതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് പറഞ്ഞത് 30 ലക്ഷം രൂപയിൽ  സിനിമ എടുക്കുന്ന എന്നെ പോലുള്ളവരെ ഇത് കാര്യമായി ബാധിക്കുമെന്നും അക്കാദമിക്ക് ,
ചെയർമാൻ എന്ന  നിലക്ക് ഞങ്ങളെ പോലുള്ളവരെ സഹായിക്കാൻ ബാധ്യത ഇല്ലേ എന്നു ചോദിച്ചപ്പോൾ ഒന്നും പറ്റില്ലേ   എന്നു ചോദിച്ചപ്പോൾ പറ്റില്ല എന്ന മറുപടിയാണ് ലെനിൻ രാജേന്ദ്രൻ പറഞ്ഞത്. അപ്പോൾ ഞാൻ ക്ലിന്റ്  സിനിമയ്ക്ക് വേണ്ടി നമ്മൾ മാറിനൽകിയതു സൂചിപ്പിക്കുകയും എന്തെങ്കിലും സഹായം അക്കാദമിയുടെ  ഭാഗത്തുനിന്ന് ചെയിതുതരണമെന്നും അഭ്യർഥിച്ചപ്പോൾ എനിക്ക് നിങ്ങളോടു സംസാരിക്കാൻ താല്പര്യം ഇല്ലെന്നും  വേറെ ആരോടേലും സംസാരിച്ചോ എന്നാണ് ലെനിൻ രാജേന്ദ്രൻ സംസാരിച്ചത്. 

സമാന്തര,ചെറിയ ബഡ്ജറ്റിൽ സിനിമ എടുക്കുന്നവരെ സഹായിക്കേണ്ട ഒരു ബോർഡിന്റെ തലപ്പത്തിരിക്കുന്ന    പുരോഗമന ചിന്താകാരനായ ലെനിൻ രാജേന്ദ്രൻ അടക്കമുള്ളവർ കച്ചവട സിനിമാക്കാരോട് പ്രണയം സൂക്ഷിക്കുകയും തന്നെ പോലുള്ള സമാന്തര സിനിമാക്കാരോട് പുലർത്തുന്ന സമീപനം അവരുടെ സ്വപ്നങ്ങളും  അധ്യാനവുമാണ് ഇല്ലാതാകുന്നത്. ഈ സംഭവങ്ങൾ ചുണ്ടിക്കാണിക്കുന്നത് കേരളത്തിലെ അല്ലെങ്കിൽ സമാന്തര സിനിമാപ്രവർത്തകർ ആശയപരമായും സിനിമയിലൂടെയും പോരാടേണ്ടത് കച്ചവട കോര്പറേറ്റുകളോട് മാത്രമല്ല  സിനിമയെ പരിപോഷിപ്പിക്കാൻ ആരംഭിച്ച അക്കാദമിയോടുകൂടിയാണ് നമ്മൾ പോരാടിവരേണ്ടിവരുന്നതെന്ന സത്യമാണ്. കച്ചവട സിനിമ മേഖലയെ മാത്രം സിനിമയായി കാണുന്ന ചലച്ചിത്ര  അക്കാദമിയുടെയും  ,ചെയര്മാന്റെയും  നിലപാട് മാറ്റപ്പെടേണ്ടതാണ്. ഇത് എന്നെ മാത്രം ബാധിക്കുന്ന വിഷയമല്ല  എന്നെ പോലെ സിനിമയെ സ്നേഹിക്കുന്ന ഒരുപാടുപേരുടെ സിനിമാസ്വപ്നങ്ങൾ തന്നെ ഇല്ലാതാകുന്ന  നിലപാടാണ്.


Loading...