26-02-2018

​മോഡിയെ മഹത്വവൽക്കരിച്ച് എ ആർ റഹ്മാന്റെ സംഗീത ആൽബം

Entertainment | മുംബൈ


നരേന്ദ്രമോഡിയുടെ നോട്ടു നിരോധനം നല്ല ലക്ഷ്യത്തോടെ ആണെന്നും ഇന്ത്യയിൽ താൻ സന്തോഷവാൻ ആണെന്നും എ ആർ റഹ്‌മാൻ. റഹ്‌മാന്റെ പുതിയ ആൽബം മോഡി സർക്കാരിനെ മഹത്വവത്കരിച്ചു കൊണ്ടുള്ളത് ആണ്.  ദ ഫ്ളയിംഗ് ലോട്ടസ് എന്ന് പേരിട്ട ഗാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബ്ദവും കോർത്തിണക്കിയിട്ടുണ്ട് .

അമേരിക്കയിലെ പ്രധാന സിംഫണി ഓർക്കസ്ട്രയായ സീറ്റിൽ സിംഫണിയുമായി ചേർന്നാണ് റഹ്മാൻ സംഗീതമൊരുക്കിയിരിക്കുന്നത് . നരേന്ദ്രമോദിയുടെ പ്രസംഗത്തിലെ ഭാഗങ്ങളും ഡിജിറ്റൽ എക്കണോമി , ധൻ ധനാധൻ , കാഷ്‌ലസ് തുടങ്ങിയ പദങ്ങളും മ്യൂസിക് ട്രാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

താൻ ഇന്ത്യയിൽ സന്തോഷവാനാണ് . സർക്കാർ പദ്ധതികൾക്ക് വേണ്ടി ആവശ്യമെങ്കിൽ സംഗീത സംവിധാനം നിർവഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.സംഗീതത്തിന്റെ കോപ്പി പ്രധാനമന്ത്രി ഉൾപ്പെടെ പ്രമുഖർക്കു അയച്ചുകൊടുക്കുമെന്നും റഹ്മാൻ വ്യക്തമാക്കി.

നേരത്തെ ഇത് എന്റെ ഇന്ത്യയല്ല എന്ന് പറഞ്ഞു രംഗത്തു വന്ന റഹ്‌മാനെതിരെ സംഘപരിവാർ കക്ഷികളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ തന്റെ മുൻ നിലപാടുകളിൽ നിന്നും മലക്കം മറിഞ്ഞിരിക്കുകയാണ് എ ആർ റഹ്‌മാൻ.


Loading...