15-08-2018

​പുലിമുരുകനിലെ ഗാനങ്ങൾ ഓസ്കാർ നോമിനേഷൻ പട്ടികയിൽ

Entertainment | കൊച്ചി


മലയാള സിനിമയിൽ ആദ്യമായി നൂറു കോടി കളക്ഷൻ നേടിയ പുലിമുരുകനിലെ ഗാനങ്ങൾ ഓസ്കാർ നോമിനേഷൻ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഗോപി സുന്ദർ ഈണം നൽകിയ "കാടണിയും കാൽച്ചിലന്പേ...' എന്നു തുടങ്ങുന്ന ഗാനവും "മാനത്തേ മാരിക്കുറുന്പേ...' എന്ന് തുടങ്ങുന്ന ഗാനവുമാണ് ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. 

ഒറിജിനൽ സോംഗ് വിഭാഗത്തിൽ പരിഗണിക്കുന്ന 70 ഗാനങ്ങളുടെ പട്ടികയിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ ഇന്ത്യയിൽനിന്ന് പുലിമുരുകൻ മാത്രമാണ് ഈ നേട്ടത്തിന് അർഹമായിട്ടുള്ളു. ചിത്രത്തിന്‍റെ സംവിധായകൻ വൈശാഖാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.


Loading...