17-08-2018

​കേരള കേന്ദ്ര സർവകലാശാലയിൽ പോലീസ് അതിക്രമം; പരാതി നൽകിയ പെൺകുട്ടിയെ അറസ്റ്റ് ചെയ്യാൻ ശ്രമം

Campus Live | കാസർഗോഡ്


കേരള കേന്ദ്ര സർവകലാശാലയിൽ പോലീസ് അതിക്രമം. വിദ്യാർത്ഥിനിയെ മർദ്ദിച്ച ജീവനക്കാരനെ പുറത്താക്കണം എന്നും വിദ്യാർത്ഥിനിയുട  അന്യായമായ സസ്‌പെൻഷൻ പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് വിസി ഓഫീസ് ഉപരോധിച്ച് സമരം ചെയ്യുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് പോലീസ് അതിക്രമം ഉണ്ടായത്. 

ലിംഗ്വിസ്റ്റിക്സ് ഒന്നാം വർഷ ബിരുദാനന്ദര ബിരുദ വിദ്യാർത്ഥിനിയായ അന്നപൂർണ്ണി വെങ്കിട്ടരാമനെ ഇന്നലെയായിരുന്നു ജീവനക്കാരനായ മുരളി ആക്രമിച്ച് മുഖം അടിച്ചു പൊട്ടിച്ചത്. എന്നാൽ ഇപ്പോൾ വാദിയെ പ്രതിയാക്കുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. വിദ്യാർത്ഥിനി തന്നെ ആക്രമിച്ചു എന്ന മുരളിയുടെ പരാതിയാണ് ആദ്യം ലഭിച്ചത് എന്നും അതുകൊണ്ട് അന്നപൂർണ്ണിയെ അറസ്റ്റ് ചെയ്യും എന്നും വിദ്യാർത്ഥികളെ  പോലീസ് അറിയിച്ചു. ഇതിനു വിദ്യാർഥികൾ സമ്മതിക്കാതെ വന്നപ്പോൾ ദീർഘനേരം പോലീസും വിദ്യാർത്ഥികളും തമ്മിൽ തർക്കം നടന്നു. 

Image may contain: 4 people, including Annapoorni Venkataraman, people smiling, people sitting

വൈസ് ചാൻസിലർ നേരിട്ട് കാണണം എന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥികളോട് ചൊവ്വാഴ്ച കാണാം എന്നായിരുന്നു മറുപടി. വിസിയെ കാണാൻ സമ്മതിക്കാതെ പോലീസ് തടസ്സം നിന്നു. ശേഷം പോലീസ് സഹായത്തോടെ വിസി കാറിൽ കയറി പുറത്തേക്ക് പോയി. കാമ്പസിൽ പോലീസിനെ വിളിച്ചു വരുത്തി വിദ്യാർത്ഥികളെ നേരിട്ടതും വിദ്യാർത്ഥികളെ നേരിട്ട് കാണാൻ തയ്യാറാവാത്തതും വൈസ് ചാന്സിലറുടെ ജനാധിപത്യ വിരുദ്ധതയാണ് തെളിയിക്കുന്നതെന്നു വിദ്യാർഥികൾ പറഞ്ഞു. 

സമരം  തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ഇന്ന് വൈകുന്നേരം ശക്തമായ സമരവുമായി എത്തുമെന്നും യൂണിവേഴ്സിറ്റിയുടെ ജനാധിപത്യ വിരുദ്ധ മനോഭാവത്തിനെതിരെ വിദ്യാർഥികൾ ഒന്നിച്ച് അണിചേരുമെന്നും വിദ്യാർത്ഥി പ്രതിനിധികൾ അറിയിച്ചു. 


Loading...