17-03-2018

​ കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ സമരത്തിൽ

Campus Live | കൊൽക്കത്ത


കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ വിദ്യാർത്ഥി സമരം ശക്തമാവുന്നു. മതിയായ സൗകര്യങ്ങൾ ഉറപ്പു വരുത്തുക, ഫീസ് വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആരംഭിച്ച സമരം ഇന്നലെ മുതൽ വിദ്യാർത്ഥികൾ ക്ളാസുകൾ ബഹിഷ്‌കരിക്കുന്ന രീതിയിലേക്ക് മാറി. കഴിഞ്ഞ ഏതാനും മാസങ്ങളായി വിദ്യാർഥികൾ നിരന്തരം സ്ഥാപന അധികൃതരുമായി നിരവധി പ്രശ്നങ്ങൾ പങ്കു വച്ച് കൊണ്ടിരിക്കുകയായിരുന്നു. വിദ്യാർഥികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ വിശദമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കും മറ്റും നിരവധി നിവേദനങ്ങളാണ് വിദ്യാർത്ഥി പ്രതിനിധികൾ സമർപ്പിച്ചത്. എന്നാൽ അധികാരികൾ ഈ പ്രശ്നങ്ങളോട് തികഞ്ഞ അവഗണനയാണ് കാണിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു. തുടർന്നാണ് വിദ്യാർത്ഥികൾക്ക് സമരത്തിലേക്ക് പോകേണ്ടി വന്നത്. 

Image may contain: 11 people
കഴിഞ്ഞ ദിവസം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച വിദ്യാർഥികൾ ഡയറക്ടറേയും മറ്റ് ഉദ്യോഗസ്ഥരെയും ഓഫീസിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ സമരം ചെയ്യുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികളോട് സംസാരിക്കാൻ നിര്ബന്ധിതയായ  ഡയറക്ടർ ഡോ. ദേബമിത്ര മിത്ര വിദ്യാർത്ഥികളെ ശകാരിക്കുകയും വിദ്യാർത്ഥികൾക്ക് പറയാനുള്ളത് കേൾക്കാതെ 'മിണ്ടരുത എന്ന് കല്പിക്കുകയുമാണ് ചെയ്തത് എന്ന് വിദ്യാർഥികൾ പറയുന്നു. ''ഇപ്പോൾ നിങ്ങൾ ഇത് പറയുന്നു നാളെ നിങ്ങൾക്ക് സിലബസിനെക്കുറിച്ചാകും പറയാനുണ്ടാവുക.'' എന്നിങ്ങനെ തികഞ്ഞ ധാർഷ്ട്യമായിരുന്നു അവരുടെ വാക്കുകളിൽ. തികച്ചും ജനാധിപത്യ വിരുദ്ധമായി  പെരുമാറുന്ന സ്ഥാപന അധികാരികൾക്ക് മുന്നിൽ സമരം അല്ലാതെ മറ്റു വഴികൾ ഉണ്ടായിരുന്നില്ല. നിരവധി വിദ്യാർത്ഥി വിരുദ്ധ നിയമങ്ങൾ കൊണ്ട് വരികയും എതിർക്കുന്നവരെ പുറത്താക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിലവിലെ  ഡയറക്ടർ പോലീസിനെ ഉപയോഗിച്ചും ഫൈൻ ചുമത്തിയും വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നുണ്ട്. 
Image may contain: 4 people, glasses and close-upImage may contain: 3 people
കുടിവെള്ളം, ശുചിമുറികൾ, വൃത്തിയുള്ള മെസ്സ്, പഠനോപകരണങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ്  വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. കൂടാതെ വർധിപ്പിച്ച ഫീസ് പിൻവലിക്കുക, ഫീസ് അടക്കുന്നതിന് താമസം വന്നാലും അറ്റന്റൻസ് കുറഞ്ഞാലും ഏർപ്പെടുത്തിയിരിക്കുന്ന വാൻ തുക ഫൈൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും എസ്ആർഎഫ്റ്റിഐയിലെ വിദ്യാർത്ഥി സമൂഹം ഉയർത്തുന്നുണ്ട്. 
എല്ലാ വർഷവും ഫീസ് ക്രമാതീതമായി ഉയർത്തുന്നുണ്ട് എങ്കിലും ആനുപാതികമായി അക്കാദമിക്ക് ബജറ്റ് കൂടുന്നില്ല എന്ന് വിദ്യാർഥികൾ പറയുന്നു. പഠനാവശ്യങ്ങൾക്ക് വേണ്ടുന്ന കോസ്റ്റ്യൂം, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം മോശം അവസ്ഥയിലാണ് ഉള്ളത്. അവ ഒന്നും അധികൃതർ പരിഗണിക്കുന്നതേയില്ല. കാമ്പസിന് മോടി കൂട്ടുവാൻ വേണ്ടി നിർമ്മിച്ച മതിലിന്റെ നിർമ്മാണത്തിൽ വാൻ അഴിമതി നടന്നിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നുണ്ട്. 
No automatic alt text available.
മോഡി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം കേന്ദ്ര സർക്കാരിന് കീഴിലുള്ള സർവകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്ന അവസ്ഥയാണ് ഉള്ളത്. സ്ഥാപനങ്ങൾ പ്രവർത്തന ഫണ്ട് സ്വയം കണ്ടെത്തണം എന്ന സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായി എല്ലാ വിധം ഫീസുകളും ക്രമാതീതമായി വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.  ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് കൽക്കത്ത സത്യജിത്ത് റേ  ഫിലിം ആൻഡ് ടിവി ഇൻസ്റ്റിറ്റ്യൂട്ട്.
No automatic alt text available.No automatic alt text available.Image may contain: textNo automatic alt text available.Image may contain: 9 peopleImage may contain: 7 people, outdoorImage may contain: one or more people and outdoorLoading...