15-08-2018

​ഏഷ്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനി

Business | മുംബൈ


ഏഷ്യയിലെ ഏറ്റവും കൂടുതൽ സമ്പത്തുള്ള വ്യക്തി മുകേഷ് അംബാനി. ഫോബ്സിന്റേതാണ് പഠനം.ചൈനീസ് വ്യവസായിയെ കടത്തിവെട്ടി എഷ്യയിലെ ഏറ്റവും സമ്പന്നനായി മുകേഷ് അംബാനി. ചൈനീസ് വ്യവസായി ഹുയി കാ യാനെ മറികടന്നാണ് 2017ല്‍ എഷ്യയിലെ ഏറ്റവും സമ്പന്നനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ കുതിച്ചു ചാട്ടും.

 ആഗോള സമ്പന്നന്‍മാരുടെ പട്ടികയില്‍ 14ാം സ്ഥാനത്താണ് മുകേഷ് അംബാനി. 4210 കോടി ഡോളര്‍ ആണ് നിലവില്‍ അംബാനിയുടെ ആസ്തി. ഫോബ്സ് പുറത്തിറക്കിയിട്ടുള്ള ഏറ്റവും പുതിയ പട്ടികയനുസരിച്ചുള്ള വിവരമാണിത്. അംബാനിയുടെ വ്യക്തിഗത സ്വത്ത് 466 മില്യണ്‍ ഡോളറായി ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിമൂല്യത്തില്‍ ബുധനാഴ്ച 1.22 ശതമാനം വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് അംബാനിയുടെ വ്യക്തിഗത സ്വത്തിലും വര്‍ധനവുണ്ടായത്. മുകേഷ് അംബാനിയുടെ കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ 7,209 കോടിയുടെ മൊത്തലാഭം ഈ വര്‍ഷം സെപ്റ്റംബറില്‍ 8,109 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

റിലയൻസ് സൗജന്യമെന്ന പേരിൽ പുറത്തിറക്കിയ ജിയോ ഇന്റർനെറ്റ് ചുരുങ്ങിയ കാലത്തിനുള്ളിൽ മുകേഷിന്റെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കുന്നതിനു കാരണമായി എന്ന് വേണം കരുതാൻ. തുടക്കത്തിൽ നൽകിയ സൗജന്യത്തിന്റെ ബാനർ ചൂഷണത്തിന്റെ കെണിയായി മാറി എന്നതാണ് യാഥാർഥ്യം. ജിയോയുടെ വരവോടെ കോടിക്കണക്കിനു ഉപഭോക്താക്കളാണ് പുതുതായി റിലയൻസിനു ലഭിച്ചത്. ഈ വര്ഷം മാത്രം മുകേഷിന് ഉണ്ടായ വരുമാന വർദ്ധനവ് ജോയോ തരംഗത്തിന്റെ ഭാഗമായാണെന്നു വേണം കരുതാൻ.


Loading...