14-12-2017

പ്രമേഹത്തെ നിയന്ത്രിക്കാം ! ബ്രക്കോളിയിലൂടെ

Health | Kerala


കോളിഫ്ലവറിന്റെ  സഹോദരന്‍ എന്നറിയപ്പെടുന്ന ബ്രക്കോളി ആരോഗ്യകരമായ ഭക്ഷ്ണക്രമത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. ക്യൂസിഫെറസ് ഇനത്തില്‍പ്പെടുന്ന പച്ചക്കറിയാണ്  ബ്രക്കോളി. കാബേജ്, കോളിഫ്ലവർ  മധുരകിഴങ്ങ് തുടങ്ങിയവയാണ് ഈ ഇനത്തില്‍പെടുന്ന മറ്റു പച്ചക്കറികള്‍.
ഇത് കഴിക്കുന്നതിലൂടെയുള്ള ആരോഗ്യ ഗുണങ്ങള്‍ പലതാണ്. സള്‍ഫോട്ടിഫിന്‍ എന്ന പേരുള്ള ബ്രക്കോളിയില്‍ അടങ്ങിയിരിക്കുന്ന മിശ്രിതമാണ്  പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത് എന്നാണ് ശാസ്ത്രഞന്‍മാരുടെ അഭിപ്രായം. പ്രമേഹ രോഗികള്‍ക്കും, ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും മികച്ച പരിഹാര മാര്‍ഗമാണ്. കൂടിയ തോതില്‍ ഫൈബറും കാല്‍ത്സ്യവും അടങ്ങിയിട്ടുണ്ട്.
    ഇന്ന് ലോകത്തെ അലട്ടുന്ന ജീവിതശൈലി രോഗങ്ങളില്‍ ഏറ്റവും മാരകമായ രോഗമാണ് പ്രമേഹം. പ്രായഭേദമന്യേ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ജീവിത ശൈലി എന്നതിന് പുറമെ പാരമ്പര്യമായുള്ള പ്രമേഹത്തെയും നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

 

Read this:- ഗര്‍ഭണികള്‍ മാംസാഹാരങ്ങള്‍ കഴിക്കുന്നത് നിര്‍ത്തരുത്. ഡോക്ടര്‍മാര്‍ പറയുന്നു

Read this:- അർബുദത്തെ പ്രതിരോധിക്കാൻ പപ്പായ


    പ്രമേഹം നിയന്ത്രിക്കുവാനും ഇല്ലാതാക്കാനും നിലവില്‍ കമ്പോളത്തില്‍ ഓരുപാട്  മരുന്നുകള്‍ ലഭ്യമാണെങ്കിലും എല്ലാവരിലും ഒരുപോലെ ഇത് വിജയകരമാകുന്നില്ല എന്നതാണ് വസ്തുത. കൂടെ ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങളും. മുഖ്യമായും അമിതവണ്ണം, കരള്‍ രോഗങ്ങള്‍ മുതലായവ.
    അത്‌കൊണ്ട് തന്നെ ആരോഗ്യമേഖലയിലെ വിദഗ്ദര്‍ പറയുന്നത് ബ്രക്കോളി പ്രമേഹത്തിനെതിരെ  ഒരു രഹസ്യ ആയുധമായി പ്രവര്‍ത്തിക്കുന്നു എന്നാണ്. പ്രമേഹത്തിനെ ഫലപ്രദമായി നേരിടുന്നതിനോടൊപ്പം ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും ബ്രക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്