26-02-2018

നക്ഷത്ര നിബിഡമായ ആകാശചോട്ടില്‍ ഒരു രാത്രി

Entertainment | Newdelhi


 തിരക്കേറിയ നഗരങ്ങളില്‍ പുകപടലങ്ങളുടെ നടുവില്‍ ജീവിക്കുന്ന ഇന്നത്തെ മനുഷ്യര്‍ക്ക് രാത്രി കാല ആകാശങ്ങള്‍ എന്നാല്‍ പൊടിപടലവും ഇരുട്ടും മാത്രമാണ്. പക്ഷെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം കാണാന്‍ കൊതിക്കുന്ന ആളുകള്‍ തന്നെയാണ് അധികപക്ഷവും. അങ്ങിനെയുളളവര്‍ക്കാണ് അസ്‌ട്രോ സാരിസ്‌ക (ASTRO PORT SARISKA) . സാരിസ്‌ക നാഷണല്‍ പാര്‍ക്കിന് സമീപമാണ് നക്ഷത്ര തിളക്കം കാണാന്‍ കൊതിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന ഈ ഇടം. പുതിയതായി സഞ്ചാരികള്‍ക്കായി തുറന്നിട്ടിരിക്കുന്ന ഈ റിസോര്‍ട്ട് ഡെല്‍ഹിയില്‍ നിന്ന് 5 മണിക്കൂര്‍ ദൂരത്തില്‍ ആണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും ഇരുളടഞ്ഞ പ്രദേശങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഈ സ്ഥലം. ഇത് തന്നെയാണ് ആകാശ ഗംഗയിലെ നക്ഷത്രനിബിഡമായ സ്വപ്‌ന തുല്യമായ കാഴ്ച്ച ലഭ്യമാക്കാന്‍ ഈ പ്രദേശത്തെ പ്രാപ്തമാക്കുന്നത്. നിറഞ്ഞ ആകാശത്ത് നക്ഷത്രങ്ങളെ കണ്ട് കൊണ്ട് ഒരു രാത്രി ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചിലവഴിക്കാന്‍ പറ്റിയ ഇടമാണ് . 13000 രൂപമുതല്‍ തുടങ്ങുന്ന പാക്കേജുകളാണ് ഈ റിസോര്‍ട്ട് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്‌Loading...