21-01-2018

ഹാദിയ: നീതിക്ക് പകരം വയ്ക്കപ്പെടുന്ന മുൻവിധികൾ, ഭാഗം:1

Victim | കൊച്ചി


പ്രായപൂർത്തിയായ മുതിർന്നവർ തമ്മിൽ പരസ്പരം സമ്മതത്തോടെയുള്ള വിവാഹം മൂന്നാമതൊരാളുടെ ആരോപണത്തെ തുടർന്ന് റദ്ദാക്കുന്നത് സംബന്ധിച്ച് എന്തടിസ്ഥാനത്തിലാണ് കോടതിക്ക് തീരുമാനിക്കാനാവുക ?

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ജെ .എസ്.ഖെഹാറും  ജ.ചന്ദ്രചൂഡും ബുധനാഴ്ച ചോദിക്കേണ്ട ചോദ്യമിതായിരുന്നു. 24 വയസുള്ള (അഖില അശോകൻ എന്ന് ആദ്യം അറിയപ്പെട്ടിരുന്നത് ) ഹാദിയയും 27 വയസുള്ള ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹം, ഹാദിയയുടെ പിതാവിന്റെ ഹർജ്ജിയെ തുടർന്ന് റദ്ദാക്കിയ കേരളാ ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീലിൽ വാദം കേൾക്കുകയായിരുന്നു അവർ.

എന്നാൽ,ആർ എസ് എസ്സും ബി ജെ പി യും ലവ് ജിഹാദ് എന്ന് വിളിക്കുന്ന,സ്ത്രീകളെ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തി മുസ്ലിം യുവാക്കളെ വിവാഹം കഴിപ്പിക്കുന്ന,വലിയ പദ്ധതിയുടെ സ്വാധീനത്തിന് ഹാദിയ വശംവദയായിരുന്നോ എന്ന് കണ്ടത്തുന്നതിന് നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാനാണ്,പകരം സുപ്രിം കോടതിയിലെ രണ്ട് ജഡ്ജിമാർ തീരുമാനിച്ചത്.

Image may contain: 3 people, people standing, crowd and outdoor

ഇത് അത്ര മോശം കാര്യമായി നിങ്ങൾക്ക് തോന്നണമെന്നില്ല. ഇല്ലെങ്കിലും അവളെ നിർബന്ധിച്ച്  മതം മാറ്റിയതാണെന്നാണ് പെൺകുട്ടിയുടെ അച്ഛൻ ആരോപിക്കുന്നത്. ഗൾഫിലേയോ മറ്റേതെങ്കിലും വിദേശരാജ്യത്തെയോ ഭീകരസംഘടനകളുടെ പിടിയിലേക്ക് തന്റെ മകൾ പോകുമെന്ന് തൻ കരുതുന്നു എന്ന് അദ്ദേഹം ആരോപിക്കുന്നു. അവളുടെ ഭർത്താവിന് ഭീകരരുമായി ബന്ധമുള്ള ആളുകളും സംഘടനകളുമായി  ബന്ധമുണ്ടെന്നും ആരോപിക്കുന്നു.

പക്ഷെ നിങ്ങൾക്ക് അറിയുമോ?ഇതൊന്നും തന്നെ രണ്ടു പ്രായപൂർത്തിയായ ആളുകൾ തമ്മിലുള്ള വിവാഹത്തെ ബാധിക്കുന്ന കാര്യങ്ങളല്ല. കോടതികൾ ഈ വാദങ്ങൾ കേൾക്കാൻ തന്നെ പറ്റില്ലായിരുന്നു. നിലവിലെ സാഹചര്യത്തിൽ ആ  വിവാഹം റദ്ദാക്കാനുള്ള യാതൊരധികാരവും കോടതികൾക്കില്ല. പേടിപ്പെടുത്തുന്നതെന്തന്നാൽ,ഇത്തരം ഇടപെടലുകൾക്കെതിരെ നിശിതമായ നിലപാട് എടുക്കാതെ  ശരിക്കും ആപൽകരമായ ഒരു കീഴ്വഴക്കമാണ് ഒരുക്കുന്നത് എന്നതാണ്.


Image may contain: one or more people, people standing, tree and outdoor

സുപ്രീം  കോടതിയിലെ കേസ് യഥാർത്ഥത്തിൽ എന്തിനാണ് ?

കോടതിയുടെ മുന്നിലുള്ള അപ്പീൽ ആദ്യമായും ആത്യന്തീകമായും ഹാദിയയുടെയും ഷെഫിന്റെയും വിവാഹം റദ്ദാക്കിയതിനെ സംബന്ധിച്ചാണ്. തങ്ങളുടെ വിവാഹം റദ്ദാക്കുകയും ഹാദിയയുടെ രക്ഷിതാക്കൾക്ക് അവളുടെ കസ്റ്റഡി നൽകുകയും ചെയ്‌ത  കേരള ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ ഷെഫിൻ ജഹാൻ ആണ് ഈ കേസ് ഫയൽ ചെയ്തത്. ഹൈക്കോടതിയുടെ വിധി എന്തുകൊണ്ട് സത്തയിലും നടപടിക്രമത്തിലും തെറ്റാകുന്നു എന്ന് ചൂണ്ടിക്കാണിക്കുന്ന നിരവധി ശക്തമായ വാദങ്ങൾ അദ്ദേഹത്തിന്റെ  പ്രത്യേകാനുമതി ഹർജ്ജിയിൽ ഉണ്ട്. കൂടാതെ അപ്പീൽ ഇടക്കാല ഉത്തരവ് ,അതായത് പരമോന്നത നീതിപീഠം  അന്തിമതീരുമാനം പുറപ്പെടുവിക്കുന്നത് വരെ താൽകാലികമായി കേരള ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യുവാനും (അതുവഴി തന്റെ രക്ഷിതാക്കളുടെ കൂടെ കഴിയാണോ അല്ലെങ്കിൽ ജഹാന്റെ കൂടെ കഴിയാണോ എന്ന്  തീരുമാനിക്കാൻ ഹദിയയെ അനുവദിക്കുക ) അപേക്ഷിച്ചിരുന്നു. ദൗർഭാഗ്യവശാൽ എൻ ഐ എ  അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് സുപ്രീം  കോടതി സ്വയം ഈ കേസിലെ പ്രധാനപ്രശ്നത്തിന്‌ യഥാർത്ഥത്തിൽ പ്രസക്തമല്ലാത്ത വശങ്ങളിൽ സ്വയം ചെന്ന് കുടുങ്ങി. കാരണം എൻ. ഐ. എ അന്വഷണം ആവശ്യമാണെന്ന് വരികയാണെങ്കിൽ പോലും  വിവാഹം റദ്ദാക്കിയതിനും അതിനെ തുടർന്നുള്ള കസ്റ്റഡിയിലും അന്വഷണം പൂർത്തിയാക്കുന്നത് വരെ ഇടക്കാല ഉത്തരവ് നീട്ടി  വച്ചതിന് യാതൊരു ന്യായവുമില്ല. കാരണം ഇതാണ്.

Image may contain: 13 people, people smiling, people standing and outdoor

കേരള ഹൈക്കോടതി പിഴവ് -1 
ഹാദിയയുടെ പിതാവിന്റെ അപേക്ഷപ്രകാരം വിവാഹം റദ്ദാക്കാൻ കഴിയില്ല.

 
ചില സവിശേഷ സാഹചര്യങ്ങളിലൊഴികെ ; മൂന്നാം കക്ഷിയുടെ അപേക്ഷപ്രകാരം ഒരു വിവാഹം ഒരിക്കലും  റദ്ദാക്കാനാകില്ല. 

സവിശേഷ സാഹചര്യം -1 

വിവാഹം ചെയ്തവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ;അവരുടെ രക്ഷിതാവിനോ മാതാപിതാക്കൾക്കോ വിവാഹം റദ്ദ് ചെയ്യണമെന്ന് വധിക്കാവുന്നതാണ്. ഹാദിയക്ക്  24 വയസ്സുണ്ട്. ഡിസംബർ   2 0 1 6 ൽ വിവാഹിതയാകുമ്പോൾ അവർക്ക് 2 3 വയസ്സിൽ താഴെയായിരുന്നില്ല പ്രായം. അതുകൊണ്ടുതന്നെ തീർച്ചയായും ഹാദിയ പ്രായപൂർത്തിയാകാത്ത ആളല്ല.ഇതിനർത്ഥം ഈ സവിശേഷസാഹചര്യം ഇവിടെ ഉപയോഗിക്കാനാകില്ല എന്ന് തന്നെയാണ്.

സവിശേഷ സാഹചര്യം 2 

വിവാഹിതരാകുന്ന സ്ത്രീയോ പുരുഷനോ മനസികശേഷിയില്ലാത്തവരാണെങ്കിൽ,ഉദാഹരണത്തിന് അവനോ അവളോ മനോരോഗമുള്ളവരാണെങ്കിൽ എന്നതാണ് രണ്ടാമത്തേത്.ഹാദിയയുടെ ബുദ്ധിവൈഭവത്തെ വളരെ പരുക്കൻ ഭാഷയിൽ നിരീക്ഷിച്ച കേരളഹൈക്കോടതി ഒരിക്കലും ഹാദിയ മനോവൈകല്യമുള്ളയാളാണെന്ന് സ്ഥാപിക്കുകയുണ്ടായില്ല.അതുകൊണ്ടുതന്നെ ഈ സവിശേഷ സാഹചര്യം ഇവിടെ ഉപയോഗിക്കാനാകില്ല.

സവിശേഷ സാഹചര്യം - 3 

വിവാഹം ചെയ്യുന്നവരിൽ ആരെയെങ്കിലും ഒരാളെ നേരത്തേ തന്നെ വിവാഹം ചെയ്തിട്ടുള്ള ഒരാൾക്ക് അക്കാര്യം ചൂണ്ടിക്കാട്ടി ഈ വിവാഹം റദ്ദ് ചെയ്യുന്നതായി പ്രഖ്യാപിക്കുവാൻ വേണ്ടി അപേക്ഷയ്ക്കാനാകും.എന്നാൽ ഇവിടെ കേസ് അങ്ങനെയല്ല.പല കേസുകളിലും മുസ്ലിം വിവാഹങ്ങൾക്കെതിരെ പ്രയോഗിക്കാൻ  കഴിയാത്ത ദുർബലമായ ഒരു സാധ്യതയാണത്. നടപടിക്രമങ്ങളിലെ  മറ്റൊരു ഗുരുതരമായ പ്രശനം എന്താണെന്നുവച്ചാൽ ;ഹദിയയുടെ അച്ഛൻ ഫയൽ ചെയിത പരാതി വിവാഹം റദ്ദ് ചെയ്യാനുള്ളതല്ലായിരുന്നു എന്നതാണ്. അതൊരു ഹേബിയസ് കോർപ്പസ് റിട്ട് ആയിരുന്നു;അതായത് ഒരു വ്യക്തിയെ കോടതിക്ക് മുന്നിൽ ഹാജരാക്കാൻ വേണ്ടിയുള്ളത്. യഥാർത്ഥത്തിൽ ആ കേസ് അതായിരുന്നു,മാത്രമല്ല അതൊരിക്കലും വിവാഹം റദ്ദ് ചെയ്യാൻ ഉപയോഗിക്കാനും പാടുള്ളതല്ല.ഹദിയയുടെ  പിതാവ് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം വിവാഹം റദ്ദ് ചെയ്തതായി പ്രഖ്യാപിക്കുക വഴി കേരളാ ഹൈക്കോടതി നിയമവ്യവസ്ഥയിലെ ഏറ്റവും ഗുരുതരമായ നടപടി പിഴവാണ് വരുത്തിയിരിക്കുന്നത്. 

Image may contain: 2 people, people standing, tree and outdoor

കേരളാ ഹൈക്കോടതി പിഴവ്  2 

വിവാഹം റദ്ദാക്കിയതിനെ സാധുകരിക്കുന്ന യാതൊരടിത്തറയുമില്ല 

രക്ഷിതാവാണെങ്കിൽ പോലും മൂന്നാമതൊരാൾ വിവാഹം റദ്ദ് ചെയ്യാൻ അപേക്ഷിക്കുമ്പോൾ,അതിനു വേണ്ടുന്ന നിയമസാധുതയുടെ പിൻബലം  കാണിക്കേണ്ടതുണ്ട്. കേരള ഹൈക്കോടതി വിധിന്യായത്തിന്റെ അവസാനത്തിൽ ഇങ്ങനെ പറയുന്നു :- നടത്തപ്പെട്ടു എന്ന് പറയുന്ന വിവാഹം കപടമായ ഒന്നാണ്. അതുകൊണ്ടു തന്നെ നിയമത്തിനു മുന്നിൽ അതിന് യാതൊരു പ്രാധാന്യവുമില്ല.
എന്നിരിക്കിലും വിവാഹം  കപടമാണെന്ന്  കരുതുന്നതിന് ന്യായാധിപമ്മാർ നൽകിയ കാരണങ്ങൾ (താഴെ ചർച്ച ചെയ്യുന്നതുപോലെ )നിയമപരമായി തെറ്റാണെന്ന് സുപ്രിം കോടതി വളരെ സുഗമമായി പ്രഥമവിചാരണയിൽ തന്നെ നിരീക്ഷിക്കേണ്ടതായിരുന്നു .

ഹദിയയുടെ  മതപരിവർത്തനം അസാധുവായിരുന്നോ ? തെളിയിക്കപ്പെട്ടില്ല 

മതപരിവർത്തനത്തിന് ശേഷം ഹാദിയ ഉപയോഗിച്ച പേരിലെ അക്ഷരപിശകുകൾ കാരണം ജഡ്ജിമാർ അവരുടെ ഇസ്ലാമിലേക്കുള്ള മതപരിവർത്തനത്തിലുള്ള സാധുതയിൽ സംശയമുയർത്തിയിരിക്കുന്നു. 'നിയമപരമായി മതപരിവാരത്തിന് യാതൊരു തെളിവും ലഭ്യമല്ല'. എന്ന് കൂടി അവർ പറയുന്നു .ഈ രണ്ടു പ്രസ്താവനകളും പരിഹാസ്യമാണ് .തന്റെ ഇസ്ലാമിലേക്കുള്ള മതപരിവർത്തനം സ്പഷ്ടമാക്കി ഹാദിയ പോലീസിന് ഒന്നിലേറെ  പ്രസ്താവനകളും ,കോടതിയിൽ സത്യവാങ്‌മൂലവും കൊടിത്തിട്ടുണ്ട്.ഈ സത്യവാങ്‌മൂലങ്ങൾ കോടതി തുടക്കത്തിൽ ഇതേ കേസിൽ തന്നെ അംഗീകരിച്ചിരുന്നു.ആ കേസ് അതുപോലെതന്നെ തള്ളുകയും  ചെയ്‌തു .ഹദിയയെ ഇസ്ലാമിലേക്ക് പരിചയപ്പെടുത്തിയ സുഹൃത്തുക്കളും ഹാദിയ വീട് വിട്ടിറങ്ങിയ ശേഷം  സഹായിച്ച സംഘടനകളും അവർ മതപരിവർത്തനം നടത്തിയതായി സാക്ഷ്യപ്പെടുത്തി.

ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരുകാര്യം ,കോടതി ഒരിക്കലും വ്യക്തമായ വാക്കുകളിലൂടെ ഹാദിയ ഒരു മുസ്ലിം അല്ലെന്നുപറയുന്നില്ല എന്നതാണ്. അതിനു പകരം മുകളിൽ പറഞ്ഞ വാദങ്ങൾ ഉപയോഗിച്ച് പറയുന്നത് ;-മുകളിൽ പറഞ്ഞ  എല്ലാ വസ്തുതകളും മറയ്ക്കു പുറകിൽ പ്രവർത്തിക്കുന്ന ഒരു സംഘടനാ രൂപത്തിന്റെ നിലനിൽപ്പിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ വസ്തുതകളുടെ പശ്ചാത്തലത്തിൽ,അഖിലയെ അവരുടെ ജീവിതത്തിൽ  എന്താണ് വേണ്ടതെന്ന് സ്വയം തീരുമാനമെടുക്കുന്നതിന് വേണ്ടി സ്വതന്ത്രമായി വിടുന്നത് സുരക്ഷിതമാണെന്ന് ഞങ്ങൾ കരുതുന്നില്ല. അവൾക്ക് അച്ഛനമ്മമാരുടെ ശ്രദ്ധയും സംരക്ഷണവും മാർഗ്ഗനിർദ്ദേശവും ആവശ്യമാണ്.    

(തുടരും)

[ The Quint എന്ന ഓൺലൈൻ മാധ്യമത്തിന് വേണ്ടി വകാഷ സച്ച് ദേവ് എഴുതിയ ലേഖനം ചുവരെഴുത്തുകൾ ദ്വൈമാസിക മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത്.] 
 


Loading...