22-04-2018

​​ കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ നടപടി

Campus Live | കൊൽക്കത്ത


  • 14  പെൺകുട്ടികളെ പുറത്താക്കി 
  • 22 പേർക്ക് സസ്‌പെൻഷൻ 
  • 10 പേർക്കെതിരെ പോലീസ് കേസ്

Also Read: കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ സമരത്തിൽ


കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന വിദ്യാർത്ഥി സമരത്തിനു നേതൃത്വം നൽകിയ 50 ഓളം വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടി. 14  പെൺകുട്ടികളെ  പുറത്താക്കുകയും .22 പേരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതെ സമയം സമരത്തിന് നേതൃത്വം നൽകുന്ന 10 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ഇട്ടിട്ടുണ്ട്.

 മതിയായ സൗകര്യങ്ങൾ ഉറപ്പു വരുത്തുക, ഫീസ് വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആരംഭിച്ച സമരം ഇന്നലെ മുതൽ വിദ്യാർത്ഥികൾ ക്ളാസുകൾ ബഹിഷ്‌കരിക്കുന്ന രീതിയിലേക്ക് മാറി. കഴിഞ്ഞ ഏതാനും മാസങ്ങളായി വിദ്യാർഥികൾ നിരന്തരം സ്ഥാപന അധികൃതരുമായി നിരവധി പ്രശ്നങ്ങൾ പങ്കു വച്ച് കൊണ്ടിരിക്കുകയായിരുന്നു. വിദ്യാർഥികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ വിശദമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കും മറ്റും നിരവധി നിവേദനങ്ങളാണ് വിദ്യാർത്ഥി പ്രതിനിധികൾ സമർപ്പിച്ചത്. എന്നാൽ അധികാരികൾ ഈ പ്രശ്നങ്ങളോട് തികഞ്ഞ അവഗണനയാണ് കാണിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു. തുടർന്നാണ് വിദ്യാർത്ഥികൾക്ക് സമരത്തിലേക്ക് പോകേണ്ടി വന്നത്. 


ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ നടത്തുന്ന സമാധാനപരമായ എല്ലാ സമരങ്ങളെയും അവഗണിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന സമീപനമാണ് ബിജെപി ഭരണത്തിൽ കാണാൻ സാധിക്കുന്നത്.മോഡി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം കേന്ദ്ര സർക്കാരിന് കീഴിലുള്ള സർവകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്ന അവസ്ഥയാണ് ഉള്ളത്. സ്ഥാപനങ്ങൾ പ്രവർത്തന ഫണ്ട് സ്വയം കണ്ടെത്തണം എന്ന സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായി എല്ലാ വിധ ഫീസുകളും ക്രമാതീതമായി വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.  ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് കൽക്കത്ത സത്യജിത്ത് റേ  ഫിലിം ആൻഡ് ടിവി ഇൻസ്റ്റിറ്റ്യൂട്ട്.


Loading...