21-01-2018

 ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലുള്ള 20 എംഎൽഎമാരെ അയോഗ്യരാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശിപാർശ. ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തിലാണ് നടപടി. ഇത് സംബന്ധിച്ച ശിപാർശ കമ്മീഷൻ രാഷ്ട്രപതിക്കു സമർപിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയത്തിനു പിന്നാലെയാണ് എഎപി എംഎൽഎമാർ ഇരട്ട പ്രതിഫലം പറ്റുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നത്.  ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ നേരത്തേ ഡൽഹി ഹൈക...


വി എച്ച്‌ പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് രാജസ്ഥാന്‍ പൊലീസ് പിന്‍വലിച്ചു. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ സവായ് മധോപൂര്‍ ജില്ലയിലെ ഗംഗാപൂര്‍സിറ്റി മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചു. നിരോധനാജ്ഞ ലംഘിച്ച്‌ ഗംഗാപൂരില്‍ പ്രസംഗിച്ചതിനാണ് 15 വര്‍ഷംമുന്‍പ് രാജസ്ഥാന്‍ പൊലീസ് തൊഗാഡിയക്കെതിരെ കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് ...


ഹര്യാന്‍വി നാടന്‍പാട്ട് കലാകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹരിയാണക്കാരിയായ മമത ശര്‍മയെയാണ് കൊല്ലപ്പെട്ട നിലയില്‍ റോത്തക് ജില്ലയിലെ ബനിയാനി ഗ്രാമത്തില്‍ കണ്ടെത്തിയത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറുടെ ജന്മസ്ഥലം കൂടിയാണ് ബനിയാനി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മമത ശര്‍മയുടെ മൃതദേഹം ഗ്രാമവാസികള്‍ കണ്ടെത്തിയത്. മമത ശര്‍മയെ ഏ...


ഉത്തര്‍പ്രദേശില്‍ കവര്‍ച്ചാസംഘവുമായി പോലീസ് നടത്തി എന്ന് പറയുന്ന  ഏറ്റുമുട്ടലിനിടെ 8 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. മഥുരയില്‍ മഹാന്‍പുരയിലാണ് സംഭവം. മാധവ് ഭരദ്വാജാണ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. കവര്‍ച്ചാസംഘം ഗ്രാമത്തിലുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ കവര്‍ച്ചാസംഘം വെടിയുതിര്‍...


ഭാര്യയെ ഉപേക്ഷിച്ചു മുങ്ങിനടക്കുന്ന പത്തു പ്രവാസി ഇന്ത്യക്കാർക്കെതിരെ നടപടി വരുന്നു. ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്പോർട്ടുകൾ റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാൻ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനമായി. മുങ്ങിയ ഭർത്താക്കന്മാർക്കെതിരെ തിരച്ചിൽ സർക്കുലർ പുറപ്പെടുവിക്കാനുള്ള അധികാരം കൂടി നൽകി ഇത്തരം കേസുകളിൽ ഇടപെടാനുള്ള സമിതിയെ ശക...


 തനിക്ക് വധഭീഷണിയുണ്ടെന്ന് വദ്ഗാം എം.എല്‍.എ ജിഗ്നേഷ് മേവാനി. നേരത്തെ, ജിഗ്നേഷ് മേവാനിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ ഇല്ലാതാക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് കഴിയുമെന്ന് വെളിപ്പെടുത്തി ജിഗ്നേഷ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ആര്‍.എസ്.എസ്-ബി.ജെ.പി എന്നിവരുടെ ഭാഗത്തുനിന്നും തന്റെ ജീവന് ...