26-02-2018

മത പ്രഭാഷകനും പീസ് ഇന്‍റർനാഷണൽ സ്‍കൂൾ ഡയറക്ടറുമായ എംഎം അക്ബറിനെ ഹൈദ്രാബാദ് പോലീസ് അറസ്റ്റ് ചെയ്തു. പീസ് സ്കൂളുമായി ബന്ധപ്പെട്ട് കേരളാ പോലീസ് രെജിസ്ടര്‍ ചെയ്ത  തീവ്രവാദ കേസിലാണ്  അക്ബറിനെ കസ്റ്റഡിയിലെടുത്തത്.   ഓസ്‌ട്രേലിയയിൽ നിന്ന് ദോഹയിലേക്കുള്ള യാത്രമധ്യേ ഹൈദരാബാദിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ ഇമിഗ്രേഷൻ അധികൃതർ അദേഹത്തെ തടഞ്ഞുവച്ച് പോലീസിന് വിവരം നല്‍കുകയായിര...


രാജ്യത്തെ ഞെട്ടിച്ച  പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിന് പിന്നാലെ മറ്റൊരു ബാങ്ക് തട്ടിപ്പുകൂടി പുറത്തുവന്നു. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ നിന്ന് 2007-12 കാലഘട്ടത്തില്‍ 389.95 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പരാതി സിബിഐക്ക് ലഭിച്ചു.   ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ജ്വല്ലറിയായ ദ്വാരക സേത്ത ഇന്‍റർനാഷണൽ, ഓറിയന്‍റൽ ബാങ്കിൽ നിന്ന് 390 കോടി രൂപ തട്ടിയതായാണ...


ഡല്‍ഹി മുഖ്യമന്ത്രിയുടെ  വസതിയിലെ പൊലീസ് റെയ്‌ഡിൽ പ്രകോപിതനായ അരവിന്ദ് കെജരിവാള്‍  ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാറിനേയും ചോദ്യം ചെയ്ത് രംഗത്ത്.  ചീഫ് സെക്രട്ടറിയുടെ മുഖത്ത്  ആം ആദ്മി എംഎൽഎ മാർ അടിച്ചതിനെ തുടർന്നാണ്  മുഖ്യമന്ത്രിയുടെ വസതിയില്‍ റെയ്ഡ് നടത്തിയത്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ എപ്പോഴാണ് ചോദ്യം ...


ഉത്തർപ്രദേശിലെ ഉനാവ ജില്ലയിൽ  ദലിത് പെൺകുട്ടിയെ ജീവനോടെ തീകൊളുത്തി  കൊന്നു.  18 വയസുകാരിയായ മോനി എന്ന പെൺകുട്ടിയെയാണ് ഇന്നലെ വൈകുന്നേരം അജ്ഞാതർ ജീവനോടെ ചുട്ട് കൊന്നത് സൈക്കിളിൽ   മാർക്കറ്റിലേക്ക് പോയ പെൺകുട്ടിയെ അജ്ഞാത സംഘം വളയുകയും രക്ഷപെടാൻ കഴിയും മുൻപ്  പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ കത്തുന്ന ശരീരവുമായി  100 മീറ്ററോളം ഓടിയ പെൺകുട്ടി താഴെ വീണ്&...


ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഉത്തർപ്രദേശിലെ ലക്നോവിൽ രണ്ടായിരം കോടി ചെലവിൽ ലുലു മാൾ നിർമിക്കുന്നു.  ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിൽ  അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി പറഞ്ഞു. ലക്‌നോവില്‍ നടന്ന യുപി ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ പ്രധാനമന്ത്രി ...


കര്‍ണാടകയില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ട സാഹചര്യമില്ലെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് രണ്ടു ദിവസം മുൻപാണ് . പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഐഎസുമായി (ഇസ്ലാമിക് സ്‌റ്റേറ്റ്) ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു  നിരോധനം. ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന...