21-01-2018

സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം ഫലം കണ്ടു. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനമിറങ്ങി. ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചു. സമരപ്പന്തലിലെത്തി എം.വി.ജയരാജൻ ഉത്തരവ് കൈമാറി.  മുഖ്യമന്ത്രി കുടുംബത്തിനു നൽകിയ ഉറപ്പുകൾ പാലിച്ചുവെന്നും ആരോപണവിധേയർ നേടിയ സ്റ്റേ അവസാനിപ്പിക്കാൻ കോടതിയെ സമീപി...


കീഴാറ്റൂർ നെൽവയൽ സംരക്ഷണത്തിനായി സമരം ചെയ്യുന്ന വയൽക്കിളികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേന്ദ്ര ഇന്റലിജൻസ് അന്വേഷണം നടത്തുന്നു. കണ്ണൂർ- മംഗലാപുരം ദേശീയപാത നവീകരണത്തോടനുബന്ധിച്ചു കീഴാറ്റൂരിലെ നെൽ വയലുകൾക്ക് മുകളിലൂടെ മണ്ണിട്ട് നികത്തി ബൈപാസ് പണിയാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് മാസങ്ങളായി വയൽക്കിളികൾ സമരം ചെയ്യുന്നത്. സിപിഎം പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ വയൽക്കിളികളുമായി സഹകരിച്ച് പ്രവർത്തി...


ഏതുനിമിഷവും തെരുവിലെറിയപ്പെടുമെന്ന ബാങ്കിന്റെ ഭീഷണി കത്തും കൈപറ്റി കാത്തിരിക്കുകയാണു എറണാകുളം ഇടപ്പള്ളി മാനാത്തുപാടത്തെ ഷാജിയും കുടുംബവും. ലോർഡ്‌ കൃഷ്ണ ബാങ്കിൽ നിന്നെടുത്ത 2 ലക്ഷം രൂപയുടെ ഓവർഡ്രാഫ്റ്റ്‌ 10869000 ( ഒരു കോടി എട്ടുലക്ഷത്തി അറുപത്തി ഒൻപതിനായിരം ) രൂപയായതിന്റെ കണക്ക്‌ കേട്ട്‌ തരിച്ചിരിക്കുകയാണു ഷാജി. ലോർഡ്‌ കൃഷ്ണ ബാങ്ക്‌ സെഞ്ചൂറിയൻ ബാങ്കാവുകയും അത്&zwnj...


എറണാകുളം പുത്തൻ കുരിശ്ശിൽ നടന്നുവരുന്ന ദലിത് സമരപ്പന്തൽ പൊളിച്ച് നീക്കണമെന്ന് പോലീസ്. ഏഴു പതിറ്റാണ്ടായി  വടയമ്പാടിയിലെ നാലു ദലിതു കോളനിയിലെ ജനങ്ങൾ സർവ്വ സ്വതന്ത്രമായി ഉപയോഗിച്ചു കൊണ്ടിരുന്ന പൊതു മൈതാനം വ്യാജ പട്ടയമുണ്ടാക്കി എൻ.എസ്.എസ്  കരയോഗം അവകാശം സ്ഥാപിക്കുകയും ചുറ്റുമതിൽ പണിതതിനെതിരെയുമാണ് സമരം നടന്നു വരുന്നത്.   കഴിഞ്ഞ അംബേദ്‌കർ ദിനത്തിൽ ജാതിമതിൽ തകർത്ത് ദലിത് വിഭാഗങ്ങൾ ...


നോട്ട് നിരോധനവും ജി.എസ്.ടി യും മൂലം അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രസ്താവിച്ചിരുന്നു. സംസ്ഥാനത്തെ സാമ്പത്തികാവസ്ഥയും താറുമാറായെന്ന് തോമസ് ഐസക്കും സമ്മതിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണുന്നത്. പൊതുവിപണിയിൽ അരിയുടെയും ഭൂരിപക്ഷം പലവ്യഞ്ജനത്തിന്റെയും വില കു...


അടുത്ത സാമ്പത്തിക വർഷം മുതൽ പി. എസ് . സി പരീക്ഷകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സർക്കാരിൻറെ ഇത്തരമൊരു നീക്കം. വർദ്ധിച്ചുവരുന്ന പരീക്ഷാ ചിലവുകൾ ബാധ്യതയാകുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.  അടുത്തകാലംവരെ വർഷം ശരാശരി മുന്നൂറ് പരീക്ഷകളാണ് നടത്തിയിരുന്നതെങ്കിൽ, 2017- 18 സാമ്പത്തിക വർഷം നാനൂറോളമായി. ഇത് പകുതിയാക്കി 50...