14-12-2017

കേരള രാഷ്ട്രീയത്തിൽ മുന്നണി സമവാക്യങ്ങൾ മാറിമറിയുന്നു. രാജ്യസഭാംഗത്വം രാജിവെക്കാനുള്ള തീരുമാനത്തില്‍ ഉറച്ച്‌ എം.പി വീരേന്ദ്രകുമാര്‍. ഇന്ന് ചേര്‍ന്ന ജെ.ഡി.യു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തന്‍റെ നിലപാട് വീരേന്ദ്രകുമാര്‍ ആവര്‍ത്തിച്ചത്. രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് വീരേന്ദ്രകുമാര്‍ പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദേശീയ പ...


ജിഷയെ കൊലചെയ്തത് താനല്ലെന്ന് ആവര്‍ത്തിച്ച്‌  അമിറുള്‍ ഇസ്ളാം. കൊന്നതാരാണെന്ന് തനിക്കറിയില്ലെന്നും അയാള്‍ പറഞ്ഞു. ജിഷ വധക്കേസില്‍ അമിറ ുള്‍ ഇസ്ലാമിന്‍റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് പ്രതികരണം. ഇയാള്‍ കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതിയുടെയും ഇരുവിഭാഗം അഭിഭാഷകരുടെയും നിലപാടുക...


ലോകബാങ്കിന്റെ സഹായത്തോടു കൂടിയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നവീകരണത്തിനായുള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഫണ്ട് ലഭ്യമാക്കുന്നതിന് ലോകബാങ്കിന്റെ സമീപിക്കാൻ മന്ത്രിസഭാ തീരുമാനിച്ചു.  പഞ്ചായത്തുകളുടെയും നഗരസഭയുടെയും അടക്കം എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കാര്യശേഷി വർദ്ധിപ്പിക്കുക , സാമ്പത്തിക വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക , ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കാര്യക്ഷമമാക്കുക തു...


ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന വിശപ്പ് രഹിത കേരളം പദ്ധതി എങ്ങുമെത്തിയില്ല. പദ്ധതിക്കായി നീക്കിവച്ച 70 ലക്ഷം രൂപ പാഴാവുന്നു. ഭക്ഷണം കഴിക്കാൻ സാമ്പത്തിക ശേഷി ഇല്ലാത്ത ജനങ്ങളെ കണ്ടെത്തി സ്ഥിരമായ ഭക്ഷണം ലഭ്യമാക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതിക്ക് നീക്കിവച്ച തുക അധികൃതരുടെ അനാസ്ഥമൂലം  പാഴായിപ്പോകുന്ന സ്ഥിതിയാണുള്ളത്. ഈ സാമ്പത്തിക വര്ഷം അവസാനിക്ക...


ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്‌ലാം കുറ്റക്കാരനെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. വീട്ടിൽ അതിക്രമിച്ചു കയറൽ, മാനഭംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളെല്ലാം ചെയ്തത് അമീറാണെന്ന് കോടതി കണ്ടെത്തി. അതേസമയം തെളിവ് നശിപ്പിക്കൽ, പട്ടികവിഭാഗ പീഡനനിയമം എന്നിവയനുസരിച്ച് കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. അമീറിനുള്ള ശിക്ഷ പിന്നീടു പ്രഖ്യാപിക്കും. ഐപിസി 449, 342, 376 എ, 302 എന്നീ വകുപ്പുകൾ പ്രകാരമാണ...


കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ശക്തമായ നിലപാടുമായി റവന്യൂ വകുപ്പ്. കുറിഞ്ഞി ഉദ്യാനപ്രശ്നം ആറുമാസത്തിനകം പരിഹരിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. ഉദ്യാനമേഖലയിലെ ജനങ്ങളെ ഇറക്കിവിടുമെന്ന് കയ്യേറ്റക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്.  ഭൂമിയുടെ യഥാർഥ അവകാശികളെ കണ്ടെത്താന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങളും ജനങ്ങളെ ഉദ്യോഗസ്ഥരും വിശ്വാസത്തിലെടുക്കണം. ഇടുക്കി എംപി ജോ...