25-04-2018

കാസർഗോഡ് ജില്ലയിലെ ചെറുവത്തുരിൽ ചെറുവത്തുർ ഫെസ്റ്റിന്റെ മറവിൽ വയൽ മണ്ണിട്ട് നികത്തിയതിനെതിരെ സിപിഐഎം പ്രാദേശിക നേതൃത്വം രംഗത്ത്. മണ്ണിട്ടു നികത്തിയ പാടത്ത് സിപിഐഎം മട്ടലായി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ  കൊടി കുത്തി. 2014 ൽ വയൽ നികത്തി ഫെസ്റ്റ് നടത്തിയ പ്രദേശത്ത് കഴിഞ്ഞ ദിവസം വീണ്ടും മണ്ണിട്ടിരുന്നു. തുടർന്നാണ് സിപിഐഎം ബ്രാഞ്ച് വയലിൽ കൊടി കുത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാ...


നിയമങ്ങളും സുപ്രീം കോടതി ഉത്തരവും മറികടന്ന് സർക്കാർ ലുലുമാളിനു ഭൂമി അനുവദിച്ചതായി നിയമസഭാ രേഖ നിയമങ്ങളും സുപ്രീംകോടതി ഉത്തരവും മറികടന്ന് കേരള സർക്കാർ കോഴിക്കോട് ലുലു മാളിന് ഭൂമി അനുവദിച്ചതായി തെളിയിക്കുന്ന നിയമസഭാ രേഖ ന്യൂസ്‌പോർട്ടിന് ലഭിച്ചു. പതിനാലാം നിയമസഭാ സമ്മേളനത്തിൽ  നക്ഷത്ര ചിഹ്നമിടാത്ത ചോദ്യ നമ്പർ 1393 നു മറുപടിയായാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ലുലു മാളിന് ഭൂമി കൈമാറാൻ തീര...


കേരളത്തിലും സാൽവാജൂധം മോഡൽ സേന , നിയമ സഭയിൽ സമ്മതിച്ച് മുഖ്യമന്ത്രി. സംസ്ഥാനത്ത് കമ്മ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യാ മാവോയിസ്റ്റിന്റെ വർദ്ധിച്ചു വരുന്ന പ്രവർത്തനങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മുഖ്യമന്ത്രി പ്രദേശത്തെ ആദിവാസി യുവാക്കളെ ഉൾപ്പെടുത്തി പ്രത്യേക സേന രൂപീകരിച്ചതായി മറുപടി നൽകിയത്.  കെഎം ഷാജി , മഞ്ഞലാംകുഴി അലി, എൻ എ നെല്ലിക്കുന്ന് ,എം ഷംസുദ്ദീൻ എന്നിവർ ഉന്നയിച്ച ചോദ്യത്...


തൊണ്ടര്‍നാട് കുഞ്ഞോം അരിമലക്കോളനിയില്‍ പട്ടിണിയോട് മല്ലിട്ട് ആദിവാസി കുടുംബങ്ങള്‍ ദുരിതം പേറുന്നു.വനത്തോട് ചേര്‍ന്ന താമസിക്കുന്ന പണിയവിഭാഗത്തില്‍പെട്ട അഞ്ച് കുടുംബങ്ങളാണ് ജോലിയെടുക്കാനാവാതെയും ആവശ്യത്തിന് റേഷന്‍ ലഭിക്കാതെയും പൊറുതി മുട്ടുന്നത്.വൈദ്യുതി ബില്ലടക്കാനാവാത്തതിന്റെ പേരില്‍ ഒരു കുടുംബത്തിന്റെ വൈദ്യുതിയും കഴിഞ്ഞ ദിവസം വിച്ഛേദിച്ചു. തൊണ്ടര്‍നാട് ചുര...


സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടാനുബന്ധിച്ച്   സഹകരണ വകുപ്പും എസ്പിസിഎസും സംയുക്തമായി നടത്തുന്ന   കൃതി ബുക്ക് ഫെസ്റ്റില്‍ പ്രശസ്ത ദളിത് സാഹിത്യകാരൻ സി  അയ്യപ്പനോട് വിവേചനം. മൺമറഞ്ഞുപോയ ഇരുന്നൂറോളം  സാഹിത്യകാരന്മാരുടെ പേരും സംഭാവനകളും വിവരിക്കുന്ന പ്രത്യേക പവലിയനിലാണ് സി അയ്യപ്പനെ അവഗണിച്ചത്. അത്ര പ്രശസ്തരല്ലാത്ത പലരെയും  സാഹിത്യ നിരൂപകർ അടക്കം  ഉ...


സുൽത്താൻ ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജിൽ സർക്കാർ ഉടമസ്ഥതയിലുള്ള  മലന്തോട്ടം പ്ലാന്റേഷന്റെ 185.3   ഏക്കർ ഭൂമി ജനതാദൾ നേതാവും മാതൃഭൂമി പത്രമുടമയുമായ  എംപി  വീരേന്ദ്ര കുമാറും സഹോദരൻ ചന്ദ്രനാഥും 38 വർഷം  മുൻപ് കയ്യേറി മറിച്ചു വിറ്റു  എന്നാണ് മാനന്തവാടി സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്. കൂടാതെ മുൻ എം എൽ എ യും എം പി വീരേന്ദ്രകുമാറിന്റെ മകനുമായ ശ്രേയാംസ് ...