15-08-2018

ടിപി വധക്കേസ് പ്രതിയും സിപിഐഎം നേതാവുമായ കുഞ്ഞനന്തനു സർക്കാർ വഴിവിട്ട സഹായങ്ങൾ ചെയ്തതായി നിയമസഭാ രേഖ. പതിനാലു മാസത്തിനിടയിൽ കുഞ്ഞനന്തൻ വീട് സന്ദർശിച്ചത് പതിനഞ്ച് തവണയാണ്. 193 ദിവസം കുഞ്ഞനന്തൻ വിവിധ ആവശ്യങ്ങൾക്കായി പരോളിൽ ഇറങ്ങിയതായാണ് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പറയുന്നത്.  കുടുംബത്തോടൊപ്പം കഴിയാൻ, ഭാര്യയുടെ ചികിത്സ എന്നീ ആവശ്യങ്ങൾ പാഞ്ഞാണ് ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടി...


സഹോദരൻ ശ്രീജീവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവം സിബിഐ അനേഷിക്കണം എന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തിയ നിരാഹാര സമര പോരാട്ടം ഒരു ഘട്ടത്തിൽ കേരള സമൂഹത്തെ തന്നെ ഇളക്കി മറിച്ചു. നീതി തേടി രണ്ടര വർഷത്തിലേറെയായി ഒറ്റയാൾ പോരാട്ടം നടത്തിയ ശ്രീജിത്തിനൊപ്പം സമൂഹ മാധ്യമ കൂട്ടായിമയും, കേരള ജനതയും അണിനിരന്നപ്പോൾ ഭരണകൂടത്തിന് അവഗണിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അവർ വഴങ്ങി.സിബിഐ അന്വേഷണം എന്ന  ശ്രീജിത്തിന്റെ...


കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ വയൽ നികത്തിയ സംഭവത്തിൽ വില്ലേജ് ഓഫീസർ സ്ഥാലമുടമകൾക്കൊപ്പം. 2014 ൽ നികത്തിയ പ്രദേശം ' നിലം ' ആണെന്നാണ് വിവരാവകാശ രേഖയ്ക്ക് വില്ലേജ് ഓഫീസർ മറുപടി നൽകിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന റിസർവ്വേക്ക് മുമ്പുവരെ സ്ഥലം നെൽവയലിൽ ഉൾപ്പെടുന്നത് ആയിരുന്നു എന്നാണു അന്വേഷണത്തിൽ ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചത്. 2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ ന...


തിരുവനന്തപുരത്തെ ക്വാറി മാഫിയക്കെതിരെ കഴിഞ്ഞ 384 ദിവസമായി   സെക്രട്ടറിയേറ്റിനു മുന്നിൽ   സമരം ചെയ്തു വരുന്ന സേതു സംസാരിക്കുന്നു. പട്ടികജാതി-പട്ടിക വർഗ പീഢന നിരോധന നിയമം അട്ടിമറിക്കുന്നതിനെതിരെ ദേശീയ തലത്തിൽ അതിശക്തമായ പ്രക്ഷോഭം ഉയർന്നു വരികയും പന്ത്രണ്ട് ദളിതർ ആ പ്രക്ഷോഭത്തിനിടെ ഭരണകൂട അതിക്രമത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ഇത് വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഏറെ നാൾ മുമ...


ദളിത് കുടുംബത്തിന്റെ വഴിയിൽ ചെക്ക്പോസ്റ്റ്‌ നിർമ്മിച്ച് പാരിസൻ എസ്റ്റേറ്റ്. പിലാക്കാവിലെ  മാനന്തവാടി നഗരസഭയിൽ മൂന്നാം ഡിവിഷനിൽ താമസിക്കുന്ന ദേവനും കുടുംബവുമാണ് എസ്റ്റേറ്റ് അധികാരികളിൽ നിന്ന് പീഡനമനുഭവിക്കുന്നത്.  ബെഡുക സമുദായത്തിൽ പെട്ട ദേവനും കുടുംബവും പത്ത് വർഷത്തോളമായി എസ്റ്റേറ്റിന് സമീപത്ത് താമസിക്കുന്നത്. ഒറ്റമുറി ഷെഡിലാണ് മൂന്ന് കുട്ടികളടങ്ങുന്ന കുടുംബം കഴിയുന്നത്. കൃഷി ഉപജ...


പനമരത്തെ  അമ്മാനിയിൽ പാറവയൽ  ആദിവാസി ഊരിൽ  ആദിവാസിക്കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷ എഴുതാനുള്ള അനുമതി അധികൃതർ നിഷേധിച്ചതായി പരാതി. നീർവാരം ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിലാണ്  ആദിവാസി വിദ്യാർഥികൾക്കു SSLC  പരീക്ഷ എഴുതാനുള്ള അവസരം നിഷേധിച്ചത്  വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലാണ് നീർവാരം ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂൾ.   ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ...