25-04-2018

കഴിഞ്ഞ ദിവസം കേരള യുവജന ക്ഷേമ ബോർഡ് ചെയർപേഴ്സൺ ചിന്ത ജെറോം ഓർത്തഡോക്സ് ക്രിസ്ത്യൻ സഭയുടെ വേദിയിൽ ജിമിക്കി കമ്മല് കട്ടോണ്ട് പോയ അച്ഛനെ കുറിച്ച് പരിഭവിക്കുന്നത് കണ്ട കേരള യുവത അവരെ കണക്കിന് പരിഹസിക്കുന്നത് കാണാൻ ഇടയായി എന്നാൽ അതെ പ്രസംഗത്തില് കേരള ജനത വിലയിരുത്തേണ്ടിയിരുന്നത് ചിന്ത മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ ആയിരുന്നു.  ഈ പശ്ചാത്തലത്തിൽ യുവജനങ്ങളും യുവജന ക്ഷേമ ബോർഡ് ചെയര്പേഴ്സണും  ...


മനുഷ്യ സമൂഹം നേടിയ വളർച്ചയിൽ ഏറ്റവും സുപ്രധാനവും ഭാവനാത്മകവുമായ ഒരു പ്രക്രീയയാണ് രാഷ്ട്രീയമെന്നത്. കൂട്ടം എന്ന നിലയിൽ സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും വ്യത്യസ്ഥമായ വഴികളിലൂടെ പൊതു പ്രശ്ന പരിഹാരം തേടുകയും ചെയ്യുക എന്നത് മനുഷ്യ സമൂഹത്തിന്റെ വികാസത്തിലെ ഏറ്റവും നിർണ്ണായകമായ ചുവടുവെപ്പാണ്. ഒരു വിഷയത്തിനു ജനകീയമായ ഉത്തരം കണ്ടെത്തപ്പെടുകയാണ് ഒരു രാഷ്ട്രീയ പ്രക്രീയയിലൂടെ  സംഭവിക്കുന്നത്....


തൃപ്പൂണിത്തുറയിലെ  നിർബന്ധിത ഘർവാപസി കേന്ദ്രമായ ആർഷവിദ്യാ സമാജത്തെക്കുറിച്ചുള്ള നിരവധി വെളിപ്പെടുത്തലുകളിലൂടെ ഭീകരമായ പീഡന കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.  ശിവശക്തി യോഗ സെന്ററിലെ മനുഷ്യത്വ രഹിതമായ പീഡനങ്ങളെ കുറിച്ച് പുറം ലോകം അറിയുകയും  കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്കെതിരെ കേരള പോലീസ് പരാതികൾ രജിസ്റ്റർ ചെയ്യുകയും  FIR ഇട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ട് ഒരു മാസം പിന്നി...


നിലനിൽക്കുന്ന ജനാധിപത്യത്തിനകത്ത് ഒരു മാധ്യമം നിർവ്വഹിക്കേണ്ടുന്ന കടമ വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയും സത്യം തുറന്നു പറയുക വഴി ജനാധിപത്യത്തിന്റെ  കാവലാളാവുകയും ചെയ്യുക എന്നതാണെന്ന് ഞങ്ങൾ കരുതുന്നു.ഇത്തരം ഒരു എഡിറ്റോറിയൽ എഴുതുവാനുള്ള സാഹചര്യം ലോകത്ത് ഉണ്ടായിട്ടുള്ള ജനാധിപത്യപരമായ വികാസങ്ങളെ ഉൾക്കൊള്ളാൻ പാകത്തിന് നമ്മുടെ സമൂഹവും മാധ്യമങ്ങൾ തന്നെയും വികസിച്ചിട്ടില്ല എന്ന തിരിച്...


അഛേ ദീന്‍ ആഗയാ' എന്ന് നാഴികക്ക് നാല്‍പ്പതുവട്ടം ട്വീറ്റ് ചെയ്യുന്ന മോദിയുടെ ഭരണത്തിന് കീഴിൽ രാജ്യത്ത് എതിർ ശബ്ദങ്ങൾ പിന്നെയും കഴുത്തറുക്കപ്പെട്ടു കൊണ്ടിരിക്കുന്നു. രാജ്യത്ത് മുസ്ലിങ്ങൾ,ദളിതർ,ആദിവാസികൾ എല്ലാം ഹിന്ദുത്വ ഭീകരതയ്ക്ക് കീഴിൽ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതിനെതിരായി ഉയരുന്ന ഓരോ ശബ്ദവും ഓരോ വരികളും സംഘ ഭീകരവാദികളുടെ  കണ്ണിൽ വെടിയുണ്ടകളാൽ നിശബ്ദമാക്കപ്പെടേണ്ടതാകുന്ന...


നിങ്ങൾ ആഘോഷിക്കുന്ന ശാന്ത സുന്ദര മധുര മനോജ്ഞ ഭൂമിയിൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എറണാകുളം പറവൂരിൽ ‘ഒരേ ഒരിന്ത്യ ഒരൊറ്റ ജനത’, ‘ഐ എസ് മത നിഷിദ്ധം മാനവ വിരുദ്ധം’, ‘ജീവിതം എന്തിന് വേണ്ടി’, ‘വിമോചനത്തിന്റെ വഴി’ എന്നീ തലക്കെട്ടുകളിലുള്ള നാല് ലഘുലേഖകൾ വിതരണം ചെയ്ത ‘വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ’ പ...