14-12-2017

എൻഡോസൾഫാൻ രാസകീടനാശിനി പ്രയോഗത്തിന്റെ ഇരകൾക്ക് ഓരോരുത്തർക്കും അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാര തുകയടങ്ങുന്ന ആശ്വാസ പാക്കേജ് ഈ രാജ്യത്തിലെ പരമോന്നത കോടതി കേരള സംസ്ഥാന സർക്കാരിനോട്  3 മാസത്തിനുള്ളിൽ നടപ്പിലാക്കാൻ ഉത്തരവിട്ടിട്ട് ഒരു വർഷം പിന്നിടുകയാണ്. ഇരകളാക്കപ്പെട്ട ജനങ്ങൾ വിവിധ കാലങ്ങളിൽ നടത്തിയ സമരങ്ങളിൽ നേടിയെടുത്ത തീരുമാനങ്ങളൊന്നും നടപ്പിലാകാത്ത സാഹചര്യത്തിൽ ഇരകളാക്കപ്പെട്ട അമ്മമാർ വീണ്ടും ...


കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിലിരിക്കുന്ന രണ്ട് രാഷ്ട്രീയ പാർട്ടികളുടെയും ജാഥകൾ തിരുവനന്തപുരത്ത് സമാപിച്ചിരിക്കുന്നു.ജനങ്ങളെ 'രക്ഷിക്കാനും' , 'ജാഗ്രതപ്പെടുത്താനും' സംഘടിപ്പിച്ച ഈ ജാഥകൾ തിരിഞ്ഞു നോക്കാൻ മടിച്ച ഒരിടമുണ്ട്.വൻകിട മൂലധനത്തിന്റെ കുത്തിയൊഴുക്കാണ് വികസനം എന്ന ഭരണവർഗ തിട്ടൂരത്തിന്റെ കരണത്തടിച്ച ,കടലിന്റെ മക്കളുടെ നാട്, പുതുവൈപ്പിൻ. വികസന വിരോധികൾ എന്നും തീവ്രവാദികൾ എന്ന...


30/10/ 2017 ന് ഹാദിയ  കേസിൽ സുപ്രീം കോടതി   നിർണ്ണായകമായ ഒരു വിധി പ്രസ്ഥാവം നടത്തുകയുണ്ടായി. ഹാദിയയെ നവംബർ 27 നു കോടതിയിൽ ഹാജരാക്കണം എന്നും  അതുവരെ ഹാദിയയുടെ സംരക്ഷണം കേരള സർക്കാറിന്റെ ഉത്തരവാദിത്വമാണെന്നും കോടതി അർത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം ഉത്തരവിട്ടിരിക്കുന്നു. ഇത് തന്നെയാണ്  വിധിയുടെ പ്രാധാന്യവും.  ഹാദിയയുടെ ഭർത്താവ് ഷഫീൻ  ജഹാൻ ഹൈകോടതി റദ്ദാക്കിയ ഹാദിയയു...


കഴിഞ്ഞ ദിവസം കേരള യുവജന ക്ഷേമ ബോർഡ് ചെയർപേഴ്സൺ ചിന്ത ജെറോം ഓർത്തഡോക്സ് ക്രിസ്ത്യൻ സഭയുടെ വേദിയിൽ ജിമിക്കി കമ്മല് കട്ടോണ്ട് പോയ അച്ഛനെ കുറിച്ച് പരിഭവിക്കുന്നത് കണ്ട കേരള യുവത അവരെ കണക്കിന് പരിഹസിക്കുന്നത് കാണാൻ ഇടയായി എന്നാൽ അതെ പ്രസംഗത്തില് കേരള ജനത വിലയിരുത്തേണ്ടിയിരുന്നത് ചിന്ത മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ ആയിരുന്നു.  ഈ പശ്ചാത്തലത്തിൽ യുവജനങ്ങളും യുവജന ക്ഷേമ ബോർഡ് ചെയര്പേഴ്സണും  ...


മനുഷ്യ സമൂഹം നേടിയ വളർച്ചയിൽ ഏറ്റവും സുപ്രധാനവും ഭാവനാത്മകവുമായ ഒരു പ്രക്രീയയാണ് രാഷ്ട്രീയമെന്നത്. കൂട്ടം എന്ന നിലയിൽ സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും വ്യത്യസ്ഥമായ വഴികളിലൂടെ പൊതു പ്രശ്ന പരിഹാരം തേടുകയും ചെയ്യുക എന്നത് മനുഷ്യ സമൂഹത്തിന്റെ വികാസത്തിലെ ഏറ്റവും നിർണ്ണായകമായ ചുവടുവെപ്പാണ്. ഒരു വിഷയത്തിനു ജനകീയമായ ഉത്തരം കണ്ടെത്തപ്പെടുകയാണ് ഒരു രാഷ്ട്രീയ പ്രക്രീയയിലൂടെ  സംഭവിക്കുന്നത്....


തൃപ്പൂണിത്തുറയിലെ  നിർബന്ധിത ഘർവാപസി കേന്ദ്രമായ ആർഷവിദ്യാ സമാജത്തെക്കുറിച്ചുള്ള നിരവധി വെളിപ്പെടുത്തലുകളിലൂടെ ഭീകരമായ പീഡന കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.  ശിവശക്തി യോഗ സെന്ററിലെ മനുഷ്യത്വ രഹിതമായ പീഡനങ്ങളെ കുറിച്ച് പുറം ലോകം അറിയുകയും  കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്കെതിരെ കേരള പോലീസ് പരാതികൾ രജിസ്റ്റർ ചെയ്യുകയും  FIR ഇട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ട് ഒരു മാസം പിന്നി...